scorecardresearch
Latest News

ഒരു കപ്പ് ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ഉടൻ ചായ കുടിക്കരുത്

black tea, health, ie malayalam

ഒരു കപ്പ് ചായ കുടിച്ച് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഒരു കപ്പ് ചായ കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അസ്ഥികളുടെ സാന്ദ്രത, വൈജ്ഞാനിക പ്രവർത്തനം, കുടലിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഒരു കപ്പ് ചായയ്ക്ക് ഹൃദയാരോഗ്യം വർധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു. ചായയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കൊട്ടീൻഞ്ഞോ.

എല്ലുകളുടെ ആരോഗ്യം

ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇന്ന് ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോപീനിയ കേസുകൾ വർധിച്ചുവരികയാണ്. 60-70 വയസ്സ് പ്രായമുള്ളവരെ മാത്രമല്ല, 30-കളിലുള്ള യുവാക്കളെയും ഇത് ബാധിക്കുന്നു. ബ്ലാക്ക്, ഗ്രീൻ ടീ പോലുള്ളവയിൽ പോളിഫെനോൾ, ഫ്ലേവനോയ്ഡുകൾ, കാറ്റെച്ചിൻസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കട്ടൻ ചായയിലെ ഈ ശക്തമായ സംയുക്തങ്ങൾ എല്ലുകളുടെ ധാതുവൽക്കരണം വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുകയും അസ്ഥികൾക്കുണ്ടാകുന്ന പരുക്കുകൾ, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള അസ്ഥികൾക്ക് വിറ്റാമിൻ ഡി 3 മാത്രമല്ല വേണ്ടത്. കൂടാതെ കാൽസ്യം, വിറ്റാമിൻ കെ2, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും സെലിനിയം, കോപ്പർ, ബോറോൺ, സൾഫർ തുടങ്ങിയ ധാതുക്കളും വേണം. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

കുടലിന്റെ ആരോഗ്യം

കുടലിൽ കോടിക്കണക്കിന് ബാക്ടീരിയകൾ ഉണ്ട് – നല്ലതും ചീത്തയും. അവ രണ്ടും ആവശ്യമാണെങ്കിലും, ചീത്ത ബാക്ടീരിയ നല്ല കുടൽ ബാക്ടീരിയയെക്കാൾ കൂടുതലാകുമ്പോഴാണ് പ്രശ്നം. ബ്ലാക്ക് ടീ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചീത്ത ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു. അസിഡിറ്റി ഉള്ളവരാണെങ്കിൽ, ചിലപ്പോൾ ചായയിലെ കഫീൻ ഉള്ളടക്കം കൂടുതൽ വഷളാക്കും. അതിനാൽ, എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

വൈജ്ഞാനിക ആരോഗ്യവും തലച്ചോറിന്റെ പ്രവർത്തനവും

ഗ്രീൻ ടീയിലും ബ്ലാക്ക് ടീയിലും അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകളും കാറ്റെച്ചിനുകളും തലച്ചോറിന്റെ പ്രവർത്തനവും വൈജ്ഞാനിക ആരോഗ്യവും മെച്ചപ്പെടുത്തുന്നു. കഫീൻ കൂടാതെ ബ്ലാക്ക് ടീയിൽ അമിനോ ആസിഡായ എൽ-തിയനൈൻ അടങ്ങിയിട്ടുണ്ട്. അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പാർക്കിൻസൺസ് തുടങ്ങിയ ഡീജനറേറ്റീവ് ന്യൂറോളജിക്കൽ ഡിസോർഡറുകൾക്കുള്ള പ്രതിരോധമായി പഠനങ്ങൾ ബ്ലാക്ക് ടീ ശുപാർശ ചെയ്യുന്നു. ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന രോഗികൾക്ക് ഈ പാനീയം നിർദേശിക്കാറുണ്ട്.

ഹൃദയാരോഗ്യം

ബ്ലാക്ക്, ഗ്രീൻ ടീ എന്നിവ ഹൃദയാരോഗ്യത്തിന് അത്യുത്തമമായ ഫ്ലേവനോയ്ഡുകളാൽ സമ്പുഷ്ടമാണ്. അവ ചീത്ത കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ), ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം, ഹൃദയാഘാതം, കാൻസർ, പ്രമേഹം, പൊണ്ണത്തടി, മറ്റ് ആരോഗ്യ, ജീവിതശൈലി അവസ്ഥകൾ എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്നായ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 12 ആഴ്‌ച ദിവസവും കട്ടൻ ചായ (മറ്റൊന്നും ചേർക്കാതെ) കുടിക്കുന്നത് ട്രൈഗ്ലിസറൈഡ് മൂല്യങ്ങൾ 35.8%, രക്തത്തിലെ പഞ്ചസാരയുടെ അളവ് 18%, എൽഡിഎൽ, എച്ച്‌ഡിഎൽ പ്ലാസ്മ അനുപാതം 17% എന്നിവ കുറയ്ക്കാൻ സഹായിച്ചതായി ഒരു പഠനം കണ്ടെത്തി. 12 ആഴ്‌ച ദിവസവും കട്ടൻ ചായ കുടിക്കുന്നത് ഉയർന്ന യൂറിക് ആസിഡും സി-റിയാക്ടീവ് പ്രോട്ടീനും (സിആർപി) കുറയ്ക്കാൻ സഹായിച്ചതായി മറ്റൊരു പഠനം കണ്ടെത്തി.

പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ഉടൻ ചായ കുടിക്കരുത്. 30 മുതൽ 45 മിനിറ്റ് വരെ ഇടവേള നിലനിർത്തുക, കാരണം ചായയിൽ കാണപ്പെടുന്ന ടാന്നിൻ ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഗ്രീൻ ടീ കുടിച്ചാൽ ശരീര ഭാരം കുറയുമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: A cup of tea for better bone gut brain and heart health