scorecardresearch
Latest News

ഭക്ഷണത്തിൽ കടുക് ചേർക്കേണ്ടതിന്റെ 8 കാരണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായ സെലിനിയം കടുകിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്

ഭക്ഷണത്തിൽ കടുക് ചേർക്കേണ്ടതിന്റെ 8 കാരണങ്ങൾ

വിറ്റാമിനുകളായ സി, കെ, തയാമിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളുടെ നല്ല ഉറവിടം കൂടിയാണ് കടുക്. അവയിൽ ഉയർന്ന ശതമാനം നാരുകളാണുള്ളത്, കൂടാതെ ആന്റിഓക്‌സിഡന്റുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തുടങ്ങിയ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഉറവിടവുമാണ്.

ചെമ്പ്, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, മാംഗനീസ്, സെലിനിയം തുടങ്ങിയ നിരവധി ധാതുക്കളാൽ സമ്പുഷ്ടമാണ് കടുക് വിത്തുകൾ. ഇവ ഭക്ഷണത്തിൽ ചേർക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇവയാണ്.

കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്

കടുകിന് കാൻസർ വിരുദ്ധവും കീമോ-പ്രൊട്ടക്റ്റീവ് ഫലവുമുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾക്ക് ശേഷം ഡിഎൻഎ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന ഗ്ലൂക്കോസിനോലേറ്റുകൾ (സൾഫർ അടങ്ങിയ സംയുക്തങ്ങൾ) ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഐസോത്തിയോസൈനേറ്റ് സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും സെൽ അപ്പോപ്റ്റോസിസിനെ (സെൽ ഡെത്ത്) പ്രേരിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

സെലിനിയം

തൈറോയ്ഡ് ഗ്രന്ഥിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായ സെലിനിയം കടുകിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിക്ക് സ്വയം കേടുപാടുകൾ പരിഹരിക്കാൻ സെലിനിയം ആവശ്യമാണ്. കടുക് ഇവയാൽ സമ്പന്നമാണ്.

ഉയർന്ന ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുണ്ട്

ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കുന്ന ഫിനോളിക് സംയുക്തങ്ങൾ കടുക് വിത്തുകളിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗ്ലൂക്കോസിനോലേറ്റിൽ നിന്ന് ഉരുത്തിരിയുന്ന സിനിഗ്രിൻ ആണ് കടുക് വിത്തുകൾക്ക് അവയുടെ തീക്ഷ്ണമായ രുചി നൽകുന്നത്. ഇത് ആന്റി-ഇൻഫ്ലമേറ്ററി മാത്രമല്ല, ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കെതിരെ പോരാടുകയും മുറിവ് ഉണക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മഗ്നീഷ്യം

മഗ്നീഷ്യത്തിന്റെ സമ്പന്നമായ സ്രോതസ്സാണ് കടുക്. അതുകൊണ്ടാണ് ഉറക്കമില്ലായ്മയും ഉറക്ക പ്രശ്‌നങ്ങളും നേരിടുന്ന ആളുകൾ പാലിൽ കടുക് ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത്. രക്തക്കുഴലുകൾ വികസിപ്പിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മഗ്നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ആസ്ത്മ

ആസ്ത്മയ്ക്ക് അത്യുത്തമമാണ്. അതിനാൽ, നിങ്ങൾക്കോ നിങ്ങളുടെ കുട്ടിക്കോ ആസ്ത്മ ഉണ്ടെങ്കിൽ ഭക്ഷണത്തിൽ കടുക് ചേർക്കുക. ഇതിലെ ധാതുക്കളായ സെലിനിയം, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം എന്നിവ ആസ്ത്മയെ തടയുന്നതായി കണക്കാക്കപ്പെടുന്നു. മൈഗ്രെയ്ൻ അല്ലെങ്കിൽ സന്ധിവാതം ഉണ്ടെങ്കിൽ ഇവ ഭക്ഷണത്തിൽ ചേർക്കുക.

രക്തസമ്മർദം

ഇതിന് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്, എന്നാൽ കടുക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സോറിയാസിസ്

സോറിയാസിസ് ഉള്ളവരിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. കടുക് ചതച്ച് വെളിച്ചെണ്ണയിൽ ചേർക്കുക. അലർജി ഒഴിവാക്കാൻ ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തുക. ഇത് അനുയോജ്യമാണെങ്കിൽ, സോറിയാസിസ് അല്ലെങ്കിൽ ചർമ്മത്തിൽ പൊട്ടൽ ഉള്ളിടത്ത് ഇത് പ്രയോഗിക്കുക.

മുറിവ് ഉണക്കുന്നു

കടുക് വിത്തുകൾ ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ആണ്. അതുകൊണ്ടാണ് കടുക് ചതച്ച് കാരിയർ ഓയിലിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുറിവിൽ പുരട്ടുന്നത്. ഇത് മുറിവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 8 reasons to add mustard seeds to your meals