/indian-express-malayalam/media/media_files/2025/06/05/SJbWF90b85cCFVdUfioQ.jpg)
സീഡ് ഓയിലുകൾ
നമ്മുടെ പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന പല എണ്ണകളും വയർ വീർക്കുന്നതിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. പുറത്തുനിന്നുള്ള വറുത്ത ഭക്ഷണങ്ങൾ, പാക്കറ്റിൽ ലഭിക്കുന്ന ലഘുഭക്ഷണങ്ങൾ എന്നിവയിൽ ഇത്തരം ഓയിലുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/09/12/sweets-2025-09-12-10-25-45.jpg)
അധികമായ മധുരം
മധുരപലഹാരങ്ങളും സോഡയും ജ്യൂസും ഒരു കാരണവശാലും ഗുണകരമല്ല. ഇവ പെട്ടെന്ന് വിശപ്പ് വർധിപ്പിക്കുകയും ശരീരത്തിൽ കാലറി കുമിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. പഞ്ചസാര ചേർത്ത കോഫി പാനീയങ്ങളും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപേക്ഷിക്കണം.
/indian-express-malayalam/media/media_files/2025/10/29/rice-2025-10-29-15-15-56.jpg)
അമിതമായ കാർബോഹൈഡ്രേറ്റ്
കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും, ശാരീരിക അധ്വാനം കുറഞ്ഞ ദിവസങ്ങളിൽ ഇവ അമിതമായി കഴിക്കുന്നത് വയറിനു ചുറ്റും കൊഴുപ്പ് വർധിപ്പിക്കും. വിശ്രമദിവസങ്ങളിൽ പാസ്ത, ബ്രെഡ് തുടങ്ങിയവ അമിതമായി കഴിക്കുന്ന ശീലം മാറ്റുക.
/indian-express-malayalam/media/media_files/2025/10/30/liquor-2025-10-30-16-34-44.jpg)
ലിക്വിഡ് കാലറികൾ
കുടിക്കുമ്പോൾ വയർ നിറഞ്ഞതായി തോന്നുമെങ്കിലും പെട്ടെന്ന് തന്നെ വിശപ്പ് അനുഭവപ്പെടുന്ന പാനീയങ്ങളാണ് ഇവ. മദ്യം, മധുരമുള്ള ഐസ്ഡ് കോഫി, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവയിലൂടെ വലിയ അളവിൽ കാലറി ശരീരത്തിലെത്തുന്നു.
/indian-express-malayalam/media/media_files/2026/01/11/night-food-02-2026-01-11-09-20-56.jpg)
രാത്രിയിലെ കാർബോഹൈഡ്രേറ്റ് ഉപയോഗം
രാത്രി വൈകി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെയും ബാധിക്കും. കിടക്കുന്നതിന് തൊട്ടുമുൻപുള്ള ആഹാരം ലഘുവാക്കാൻ ശ്രദ്ധിക്കുക.
/indian-express-malayalam/media/media_files/2025/06/25/chapati-snacks-ws-fi-2025-06-25-15-38-29.jpg)
ആരോഗ്യകരമെന്ന വ്യാജേന കഴിക്കുന്ന ലഘുഭക്ഷണങ്ങൾ
ഭക്ഷണം ആരോഗ്യകരമാണെങ്കിൽ പോലും ഇടയ്ക്കിടെ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളെ കാലറി കുറഞ്ഞ അവസ്ഥയിൽ എത്താൻ അനുവദിക്കില്ല. ഇത് ശരീരഭാരം കുറയുന്നത് സാവധാനത്തിലാക്കുന്നു.
/indian-express-malayalam/media/media_files/2025/08/28/dinner-2025-08-28-10-38-34.jpg)
ചീറ്റ് ഡേകളിലെ അമിതഭക്ഷണം
ആഴ്ച മുഴുവൻ കൃത്യമായി ഡയറ്റ് പിന്തുടർന്നിട്ട് ശനി, ഞായർ ദിവസങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഇതുവരെയുള്ള അധ്വാനത്തെ ഇല്ലാതാക്കും. ചീറ്റ് മീലുകൾ കഴിക്കുമ്പോഴും മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us