/indian-express-malayalam/media/media_files/2025/11/14/tea-2025-11-14-11-38-34.jpg)
Source: Freepik
മിക്ക ഇന്ത്യൻ വീടുകളിലും ചായ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, ചായ കുടിക്കുമ്പോൾ ചെയ്യുന്ന ചില സാധാരണ തെറ്റുകൾ അതിന്റെ എല്ലാ ഗുണങ്ങളെയും നിശബ്ദമായി ഇല്ലാതാക്കിയേക്കാം. തെറ്റായ സമയത്ത് കുടിക്കുന്നത് മുതൽ അറിയാതെ പഞ്ചസാര ചേർത്ത് കുടിക്കുന്നത് വരെ, ഈ ശീലങ്ങൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കുടലിനെയും കരളിനെയും ബാധിച്ചേക്കാം.
കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി ചായ കുടിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏഴ് തെറ്റുകൾ ചെയ്യുന്നുണ്ടെന്ന് ചൂണ്ടി കാണിച്ചിട്ടുണ്ട്. ചായയ്ക്ക് ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അവ ശരിയായ രീതിയിൽ കുടിക്കുമ്പോൾ മാത്രമേ നേടാനാകൂവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു.
Also Read: അത്താഴം വൈകിയാൽ പ്രമേഹം ഉറപ്പ്; ഈ സമയത്ത് കഴിച്ചാൽ രോഗം അകറ്റാം
1. ഒഴിഞ്ഞ വയറ്റിൽ ചായ
ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ആമാശയ പാളിയെ പ്രകോപിപ്പിക്കുമെന്നും ഇത് ആസിഡ് റിഫ്ലക്സ്, ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
2. പഞ്ചസാരയും മധുരവും ചേർത്ത ചായ
പഞ്ചസാരയും പാലും ചേർത്ത ചായയിൽ കുറഞ്ഞത് 30 മുതൽ 40 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
Also Read: ഉറങ്ങുന്നതിന് മുൻപ് ഭക്ഷണം വേണ്ട, നടക്കാം; 12 കിലോ കുറച്ച യുവതി പങ്കുവച്ച രഹസ്യം
3. ഗ്രീൻ ടീ അമിതമായി കുടിക്കുക
ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നിരുന്നാലും, അമിതമായി കുടിക്കുന്നത് ദോഷം ചെയ്യും.
4. നല്ല ചൂടുള്ള ചായ
65 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള താപനിലയിൽ പതിവായി ചായ കുടിക്കുന്നത് അന്നനാള കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
Also Read: ശരീരഭാരം കുറയ്ക്കാനും ദീർഘനാൾ ജീവിക്കാനും ഈ ഒരു കാര്യം ചെയ്യുന്നത് നിർത്തൂ
5. രാത്രി വൈകിയുള്ള ചായ അല്ലെങ്കിൽ ഗ്രീൻ ടീ
രാത്രി വൈകി ചായയോ ഗ്രീൻ ടീയോ കുടിക്കുന്നതിനെതിരെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. കഫീൻ ഉറക്കത്തെ തടസപ്പെടുത്തുന്നു, കരളിന്റെ നന്നാക്കൽ പ്രവർത്തനങ്ങൾക്ക് ഉറക്കം ആവശ്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുട്ടയോ പനീറോ: പ്രഭാതഭക്ഷണത്തിനൊപ്പം ഏറ്റവും നല്ലത് ഏതാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us