ശരീര ശുചിത്വത്തിനും ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനുമൊക്കെ ഏറെ സഹായിക്കുന്ന പ്രക്രിയയാണ് കുളി. മലയാളികളെ സംബന്ധിച്ച് കുളി നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ കുളിയ്ക്കാൻ പാടില്ലെന്ന് ആയുർവേദം നിഷ്കർഷിക്കുന്നു.
ഏതൊക്കെയാണ് ആ സാഹചര്യങ്ങൾ എന്നല്ലേ? ആയുർവേദ ഡോക്ടറായ ഡോക്ടർ ജീത്തു രാമചന്ദ്രൻ പറയുന്നത് ശ്രദ്ധിക്കൂ.
“കുളിക്കുന്നത് വൃത്തിയുടെ അടയാളമാണ്, എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ കുളിക്കുന്നത് നാം ഒഴിവാക്കണം.
- ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ കുളിക്കാൻ പാടില്ല. ദഹനത്തിന് ആവശ്യമായ ഊർജം ശരീരത്തിന്റെ ഊഷ്മളത നിലനിർത്താനായി വഴിതിരിച്ചുവിടുകയും അതുവഴി ദഹനത്തെയും അതുമായി ബന്ധപ്പെട്ട കുടലിന്റെ പ്രവർത്തനങ്ങളെയും മന്ദീഭവിപ്പിക്കുകയും ചെയ്യും.
- ശർദ്ദി, വയറിളക്കം എന്നീ അസുഖങ്ങൾ ഉള്ളപ്പോഴും കുളിക്കാൻ പാടുള്ളതല്ല.
- വായയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവരും കുളി ഒഴിവാക്കുക.
- വയറുവേദന, വയറിന് അസ്വസ്ഥത, ദഹനക്കേട് എന്നിവയുള്ള സാഹചര്യങ്ങളിലും കുളി നല്ലതല്ല.
- വിട്ടുമാറാത്ത ജലദോഷം, പനി എന്നിവയുള്ളപ്പോൾ
- ഫേഷ്യല്‍ പാള്‍സി (മുഖം ഒരു വശത്തേക്ക് കോടി പോവുന്ന അവസ്ഥ)
- കണ്ണ്, ചെവി എന്നിവയുമായ ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളപ്പോഴും കുളി ഒഴിവാക്കുന്നതാണ് അഭികാമ്യം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read