scorecardresearch
Latest News

ആർത്തവ സമയത്തെ വയർവീർക്കൽ മാറ്റാം, ഇതാ 7 എളുപ്പ വഴികൾ

പറഞ്ഞറിയിക്കാനാവാത്ത വയറുവേദന അല്ലെങ്കിൽ ഗ്യാസ് ഇവയൊക്കെ ആർത്തവസമയത്ത് വയർവീർക്കുന്നതിന്റെ പൊതുവായ ചില ലക്ഷണങ്ങളാണ്

ആർത്തവ സമയത്തെ വയർവീർക്കൽ മാറ്റാം, ഇതാ 7 എളുപ്പ വഴികൾ

ആർത്തവ സമയത്ത് വയർ വീർക്കുന്നതായി അനുഭവപ്പെടാറുണ്ടോ?. ഈ സമയത്ത് വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണിത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളോ മണിക്കൂറുകളോളം ഒരിടത്ത് ഇരിക്കുന്നതോ ഉൾപ്പെടെ നിരവധി കാരണങ്ങൾ വയർവീർക്കലിന് പിന്നിലുണ്ട്. ഈസ്ട്രജന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും ആർത്തവത്തിന് തൊട്ടുമുമ്പ് പ്രോജസ്റ്ററോണിന്റെ ഗണ്യമായ കുറവും ആർത്തവ ദിവസങ്ങളിൽ വയർവീർക്കലിന് കാരണമാകാം.

ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ, മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്, ശരിയായ മലവിസർജ്ജനം ഇല്ലാത്തത്, വിട്ടുമാറാത്ത മലബന്ധം പുകവലി, ആസിഡ് റിഫ്ലക്സ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും വയർവീർക്കലിന്റെ കാരണങ്ങളാണ്. പറഞ്ഞറിയിക്കാനാവാത്ത വയറുവേദന അല്ലെങ്കിൽ ഗ്യാസ് ഇവയൊക്കെ ആർത്തവസമയത്ത് വയർവീർക്കുന്നതിന്റെ പൊതുവായ ചില ലക്ഷണങ്ങളാണ്.

ആർത്തവ സമയത്ത് വയർ വീർക്കലിൽനിന്നും എളുപ്പത്തിൽ രക്ഷ നേടാൻ ചില വഴികൾ ഇതാ.

  1. ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ പൊട്ടാസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
  2. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ മുതലായവയിൽ നിന്ന് വിട്ടുനിൽക്കുക.
  3. വ്യായാമ ദിനചര്യ ഒഴിവാക്കരുത്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരം ഫിറ്റ്‌ ആയി നിലനിർത്താനും ഗ്യാസ്, അസിഡിറ്റി എന്നിവയെ പൂർണ്ണമായും ചെറുക്കാനും സഹായിക്കും.
  4. കഫീൻ ഉപഭോഗം കുറയ്ക്കുക.
  5. മദ്യം വേണ്ടെന്ന് വയ്ക്കുക, പകരം ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് പോകുക.
  6. കാർബണേറ്റഡ് പഞ്ചസാര പാനീയങ്ങൾ കുറയ്ക്കുക.
  7. പുറത്തുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 7 home remedies to get rid of period bloating