/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-03.jpg)
/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-01.jpg)
കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ
ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഒരു ഉത്തേജകമാണ് കഫീൻ. ചോക്ലേറ്റ്, ചിലതരം ചായകൾ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ വൈകുന്നേരങ്ങളിൽ ഒഴിവാക്കണം. ചെറിയ അളവിൽ പോലും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ, രാത്രി 10 മണിക്ക് ശേഷം ഈ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.
/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-02.jpg)
കൊഴുപ്പുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ
കൊഴുപ്പുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമുള്ളവയാണ്, രാത്രി വൈകി കഴിക്കുമ്പോൾ വയറിന് ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം. ബർഗറുകൾ, ഫ്രൈകൾ, ഫ്രൈഡ് ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇവ ഉറക്കത്തെ തടസപ്പെടുത്തും.
/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-03.jpg)
സംസ്കരിച്ച ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും സോഡിയവും കൃത്രിമ ചേരുവകളും കൂടുതലാണ്. ഇവ വയറു വീർക്കുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകും. രാത്രി വൈകി ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് സുഖകരമായ ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ടാക്കും.
/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-04.jpg)
മദ്യം
മദ്യം ഉറക്കചക്രത്തെ തടസപ്പെടുത്തും. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ വൈകുന്നേരം മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-05.jpg)
പഞ്ചസാര ചേർത്ത മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും
ഐസ്ക്രീം, കുക്കികൾ, മിഠായികൾ, മറ്റ് പഞ്ചസാര മധുര പലഹാരങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്നു.
/indian-express-malayalam/media/media_files/2025/01/17/foods-to-avoid-night-ga-06.jpg)
കാർബണേറ്റഡ് പാനീയങ്ങൾ
സോഡ പോലുള്ളവ വയറു വീർക്കുന്നതിനും ഗ്യാസിനും കാരണമാകും, ഉറക്കം തടസപ്പെടുത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us