/indian-express-malayalam/media/media_files/mEzLv0ODZ0XBSbsIURMN.jpg)
വേവിക്കാത്ത പച്ചക്കറികൾ
വെള്ളരി, തക്കാളി തുടങ്ങിയ പച്ചക്കറികൾ ആരോഗ്യകരമാണ്. എന്നാൽ, ശൈത്യകാലത്ത് അവ നിങ്ങളുടെ ശരീരത്തെ തണുപ്പിക്കും. ഇവ പാചകം ചെയ്യാതെ കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കും.
/indian-express-malayalam/media/media_files/2024/12/19/T9wSqiMdFF4MGlBRraWc.jpg)
തണുത്ത പാൽ
ശൈത്യകാലത്ത് തണുത്ത പാൽ കുടിക്കുന്നത് ചുമ, ജലദോഷം, മൂക്കൊലിപ്പ് തുടങ്ങിയ ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകും. കാൽസ്യവും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും തണുത്ത പാൽ കുടിക്കുമ്പോൾ കഫം ഉത്പാദിപ്പിക്കാൻ കാരണമാകും.
/indian-express-malayalam/media/media_files/2024/11/28/tender-coconut-water-health-ws-fi.jpg)
തേങ്ങാവെള്ളം
ഉന്മേഷദായകവും ജലാംശം നൽകുന്നതുമാണ് തേങ്ങാവെള്ളം, പക്ഷേ വേനൽക്കാലത്താണ് ഇത് ഏറ്റവും അനുയോജ്യം. ശൈത്യകാലത്ത് ശരീര താപനില തണുപ്പിക്കുന്നു.
/indian-express-malayalam/media/media_files/2024/12/05/mHYi7LeAqZMqKV3p9VHF.jpg)
ചില പഴങ്ങൾ
എല്ലാ പഴങ്ങളും ശൈത്യകാലത്തിന് അനുയോജ്യമല്ല. തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴങ്ങൾ ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
/indian-express-malayalam/media/media_files/fried-food.jpg)
വറുത്ത ഭക്ഷണം അമിതമായി കഴിക്കുക
പക്കോഡ, സമൂസ തുടങ്ങിയ വറുത്ത ഭക്ഷണങ്ങൾ ശൈത്യകാലത്ത് അമിതമായി കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കാനും ശരീരഭാരം വർധിപ്പിക്കാനും ഇടയാക്കും. എണ്ണമയമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും സീസണൽ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.
/indian-express-malayalam/media/media_files/2024/12/20/oqke14DeZYsKEBwq2iMx.jpg)
പുളിപ്പിച്ച ഭക്ഷണം
ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹിക്കാൻ എളുപ്പവും ഭാരം കുറഞ്ഞതുമാണ്, പക്ഷേ ശൈത്യകാലത്ത് ആമാശയത്തിലെ അസിഡിറ്റി വർധിപ്പിക്കും. പുളിപ്പിച്ച ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് വയർവീർക്കുന്നതിനോ അസ്വസ്ഥതയ്ക്കോ കാരണമാകും.
/indian-express-malayalam/media/media_files/2025/01/09/curd-lunch-ga-03.jpg)
തൈര്
ശൈത്യകാലത്തേക്ക് തൈര് അനുയോജ്യമല്ല. തൈര് കഴിക്കുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങൾ വർദ്ധിപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.