രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനങ്ങൾ പ്രമേഹ രോഗികൾ അല്ലാത്തവരിലും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിക്കും.
പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഫലപ്രദമായ ആയുർവേദ പ്രതിവിധികളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഡോ.ദിക്സ ഭാവ്സർ.
- ദിവസവും നെല്ലിക്കയും മഞ്ഞളും കഴിക്കുക. 1 ടീസ്പൂൺ നെല്ലിക്കയും 1 ടീസ്പൂൺ മഞ്ഞളും ചേർത്ത് ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പ് കഴിക്കുക.
- പഞ്ചസാര, തൈര്, വറുത്തതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. പകരം ബീസാൻ, റാഗി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അത്താഴം ലഘുവായി കഴിക്കുക.
- ഭക്ഷണത്തിനു ശേഷം വജ്രാസനത്തിൽ ഇരിക്കുക
- തക്കാളി, കരേല, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികളും ആപ്പിൾ, നെല്ലിക്ക, പപ്പായ, മാതളനാരങ്ങ, പപ്പായ, കിവി തുടങ്ങിയ പഴങ്ങളും കഴിക്കുക
- ദിവസവും 5000 ചുവടുകളെങ്കിലും വയ്ക്കുക. 10,000 ചുവട് നടക്കുന്നതാണ് നല്ലത്. നടത്തം പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.
- ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും യോഗയും പ്രാണായാമവും പരിശീലിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പഴങ്ങൾ കഴിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക