scorecardresearch
Latest News

പഞ്ചസാര അമിതമായി കഴിക്കാറുണ്ടോ?, നിർത്താനുള്ള 5 കാരണങ്ങൾ

പഞ്ചസാരയിൽ കലോറിയും കൊഴുപ്പും നിറഞ്ഞിരിക്കുന്നു. ഇത് ശരീരഭാരം, പ്രമേഹം, മറ്റ് ജീവിതശൈലി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു

പഞ്ചസാര അമിതമായി കഴിക്കാറുണ്ടോ?, നിർത്താനുള്ള 5 കാരണങ്ങൾ

മധുരത്തോട് നമ്മളിൽ പലർക്കും പ്രിയം കൂടുതലായിരിക്കും. മധുരമുള്ള ഭക്ഷണങ്ങളോട് ‘നോ’ പറയാൻ മടിക്കുന്നവരാണ് അധികവും. എന്നാൽ, അവരിൽ പലരും ഓർമിക്കേണ്ട ഒരു വസ്തുതയുണ്ട്. അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. പഞ്ചസാരയിൽ കലോറിയും കൊഴുപ്പും നിറഞ്ഞിരിക്കുന്നു. ഇത് ശരീരഭാരം, പ്രമേഹം, മറ്റ് ജീവിതശൈലി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.

”പലരും വിചാരിക്കുന്നതിലും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായി കാണപ്പെടുന്ന പഞ്ചസാര തികച്ചും നല്ലതാണ്. എന്നാൽ ഭക്ഷണത്തിലും പാനീയങ്ങളിലും ചേർക്കുന്ന പഞ്ചസാരയുടെ അളവ് കൂടുകയും അമിതമായി കഴിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്,” ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറഞ്ഞു.

പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. പഞ്ചസാര അമിതമായി കഴിക്കുന്നത് നിർത്തിയാലുള്ള ആറ് പ്രധാന നേട്ടങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം: പഞ്ചസാര കുടലിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ഇത് ദഹനത്തെ ബാധിക്കും.

ഊർജം വർധിപ്പിക്കുന്നു: ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും.

മെച്ചപ്പെട്ട പ്രതിരോധശേഷി: ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് ജലദോഷം, പനി പോലുള്ള രോഗാവസ്ഥകൾക്ക് കാരണമാകും.

മികച്ച ചർമ്മം ലഭിക്കും: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് AGEs (അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് ഉൽപ്പന്നങ്ങൾ) ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ചർമ്മത്തിൽ അതിവേഗം പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾക്ക് ഇടയാക്കും.

കരളിന്റെ മെച്ചപ്പെട്ട പ്രവർത്തനം: അമിതമായി പഞ്ചസാര കഴിക്കുന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 6 reasons to stop eating too much sugar