/indian-express-malayalam/media/media_files/2025/12/09/blueberries-2025-12-09-16-32-27.jpg)
ബ്ലൂബെറി
വൃക്കകളുടെ ആരോഗ്യത്തിനുള്ള 'സൂപ്പർ ഫ്രൂട്ട്' എന്നറിയപ്പെടുന്ന ഒന്നാണ് ബ്ലൂബെറി. ആന്തോസയാനിനുകൾ പോലുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ബ്ലൂബെറിയിൽ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് വളരെ കുറവാണ്, ഇത് വൃക്കകളുടെ പ്രവർത്തനം ശ്രദ്ധിക്കുന്നവർക്ക് സുരക്ഷിതമായ ഒരു ഓപ്ഷനാണ്. ഇവയിലെ ആന്റിഓക്സിഡന്റുകൾ വൃക്ക കോശങ്ങൾക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/09/cranberries-2025-12-09-16-34-03.jpg)
ക്രാൻബെറി
വൃക്കകളുടെ ആരോഗ്യത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന മറ്റൊന്നാണ് ക്രാൻബെറി. ക്രോണിക് കിഡ്നി ഡിസീസ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പോളിഫെനോളുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/15/XpwSIftPVObPiZpW7G3z.jpg)
സ്ട്രോബെറി
ആന്റിഓക്സിഡന്റുകളും വീക്കം തടയുന്ന ഗുണങ്ങളുമുള്ള മറ്റൊരു ബെറി ഇനമാണ് സ്ട്രോബെറി. വൃക്ക കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/03/06/7LSZmEabw1f5FPniH3LF.jpg)
ആപ്പിൾ
നാരുകൾ, വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ആപ്പിളിൽ വൃക്കകളുടെ ആരോഗ്യത്തിന് പ്രധാനമായ പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് എന്നിവയുടെ അളവ് കുറവാണ്. ആപ്പിൾ കഴിക്കുന്നത് ആരോഗ്യകരമായ ദഹനത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാൽ വൃക്കകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ്.
/indian-express-malayalam/media/media_files/2025/12/09/red-grapes-2025-12-09-16-35-40.jpg)
ചുവന്ന മുന്തിരി
വൃക്കകൾക്ക് ഒരു 'പ്രകൃതിദത്ത ഡിറ്റോക്സ് ഫ്രൂട്ട്' ആയി ചുവന്ന മുന്തിരിയെ കണക്കാക്കാം. ഇതിലടങ്ങിയിട്ടുള്ള റെസ്വെറട്രോൾ പോലുള്ള ഫ്ലേവനോയിഡ് സംയുക്തങ്ങൾ വീക്കം കുറയ്ക്കാനും ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് വൃക്കകൾക്ക് രക്തം ശരിയായി അരിച്ചെടുക്കാൻ വളരെ നല്ലതാണ്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഇതിലും പൊട്ടാസ്യം കുറവാണ്.
/indian-express-malayalam/media/media_files/2025/10/10/store-lemon-fresh-for-long-fi-2025-10-10-14-38-54.jpg)
നാരങ്ങയും മറ്റ് സിട്രസ് പഴങ്ങളും
നാരങ്ങ, ലൈം പോലുള്ള സിട്രസ് പഴങ്ങളിൽ കാണപ്പെടുന്ന സിട്രിക് ആസിഡ്വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. സിട്രേറ്റ് കല്ലുകളുടെ രൂപീകരണം കുറയ്ക്കുന്നതോടൊപ്പം വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ നിർജ്ജലീകരണം ഒഴിവാക്കാനും പിന്തുണ നൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us