scorecardresearch

കാൻസർ നിർണയത്തിനുശേഷം അൻപതുകാരന് ഐറിഷ് ഉച്ചാരണം; കാരണമെന്ത്?

സാധാരണയായി 25-49 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്. ന്യൂറോജെനിക്, ഡെവലപ്‌മെന്റൽ, സൈക്കോജെനിക്, മിക്സഡ് എന്നിങ്ങനെ നാലായി ഇവയെ തരംതിരിച്ചിരിക്കുന്നു

uncontrollable Irish accent after cancer diagnosis, Irish accent, Accent change in people, health, neuro isuues, diagnosis, treatment, ie malayalam

മെറ്റാസ്റ്റാറ്റിക് ഹോർമോൺ-സെൻസിറ്റീവ് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച ഒരാൾക്ക് ഐറിഷ് പശ്ചാത്തലം ഇല്ലാതിരുന്നിട്ടും അനിയന്ത്രിതമായ ‘ഐറിഷ് ബ്രോഗ്’ (ഐറിഷ് ഉച്ചാരണം) ബാധിച്ചതായി കണ്ടെത്തി. ഈ അവസ്ഥയെ ഫോറിൻ ആക്സന്റ് സിൻഡ്രോം (എഫ് എ എസ്) എന്നാണു പറയുന്നത്. തന്റെ അൻപതുകളിൽതന്നെ മരിച്ച ഈ രോഗിക്കു ന്യൂറോളജിക്കൽ പരിശോധനയിൽ അപാകതകളോ സൈക്യാട്രിക് രോഗചരിത്രമോ എം ആർ ഐയിൽ മസ്തിഷ്ക വൈകല്യങ്ങളോ ഉണ്ടായിരുന്നില്ലെന്നു ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. പക്ഷാഘാതത്തിന്റെ തുടക്കമുണ്ടായ രോഗി, ചികിത്സയിലുണ്ടായിരുന്ന 20 മാസത്തിലുടനീളം തന്റെ ഐറിഷ് ഉച്ചാരണം നിലനിർത്തിയെന്ന് ഗവേഷകർ പറഞ്ഞതായി പഠനം സൂചിപ്പിക്കുന്നു.

പ്രോസ്റ്റേറ്റ്-നിശ്ചിത ആന്റിജന്റെ അളവ് കണ്ടെത്താൻ കഴിയാതിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ച ഇമേജിങ് വെളിപ്പെടുത്തിയതായി പഠനം പറയുന്നു. സ്മോൾ സെൽ ന്യൂറോ എൻഡോക്രൈൻ പ്രോസ്റ്റേറ്റ് കാൻസറിലേക്കുള്ള (എൻ ഇ പി സി) മാറ്റം ബയോപ്സി സ്ഥിരീകരിച്ചു. “കീമോതെറാപ്പിക്കു വിധേയനായിട്ടും അദ്ദേഹത്തിന്റെ ന്യൂറോ എൻഡോക്രൈൻ പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരമായികൊണ്ടിരുന്നു. അതിന്റെ ഫലമായി മൾട്ടിഫോക്കൽ ബ്രെയിൻ മെറ്റാസ്റ്റേസുകളും പാരാനിയോപ്ലാസ്റ്റിക് അസെൻഡിങ് പക്ഷാഘാതവും അദ്ദേഹത്തിനെ മരണത്തിലേക്കു നയിച്ചു,” പഠനത്തിന്റെ ഭാഗമായി ഗവേഷകർ പറഞ്ഞു.

ഒരു കാൻസർ രോഗിയുടെ രോഗപ്രതിരോധ സംവിധാനം തലച്ചോറിന്റെയോ സുഷുമ്‌നാ നാഡിയുടെയോ പെരിഫറൽ നാഡികളുടെയോ പേശികളുടെയോ ഭാഗങ്ങളെ ആക്രമിക്കുമ്പോൾ സംഭവിക്കുന്ന ഒരു പാരാനിയോപ്ലാസ്റ്റിക് ന്യൂറോളജിക്കൽ ഡിസോർഡറുമായി (പിഎൻഡി) അദ്ദേഹത്തിന്റെ ഉച്ചാരണ മാറ്റം ഏറ്റവും യോജിക്കുന്നതായി പഠനം നടത്തിയവർ അഭിപ്രായപ്പെട്ടു .

എന്താണ് ഫോറിൻ ആക്സന്റ് സിൻഡ്രോം?

ഫോറിൻ ആക്സന്റ് സിൻഡ്രോം എന്നത് അപൂർവമായ ഒരു മോട്ടോർ സ്പീച്ച് ഡിസോർഡറാണ്. അതു രോഗിയുടെ സംഭാഷണ പാറ്റേണുകൾ വികസിപ്പിച്ചെടുക്കുന്നു. അത് ആക്സന്റിന്റെ ഉത്ഭവസ്ഥാനത്തുനിന്നു സ്വായത്തമാക്കാതെ തന്നെ വിദേശ ഉച്ചാരണങ്ങളായി കണക്കാക്കപ്പെടുന്നു. നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ അനുസരിച്ച്, 100 വർഷങ്ങൾക്കു മുമ്പ് (1907ൽ) ഫ്രഞ്ച് ന്യൂറോളജിസ്റ്റ് പിയറി മേരിയാണ് എഫ് എ എസിനെക്കുറിച്ച് ആദ്യമായി വിവരിച്ചത്.

2022 ഡിസംബറിൽ 70 വയസുള്ള സ്ത്രീ അമേരിക്കൻ ഉച്ചാരണത്തോടെ തെലുങ്കിൽ സംസാരിക്കാൻ തുടങ്ങിയ കേസിനെപ്പറ്റി ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

എഫ് എ എസ് എന്നത് അറിയപ്പെടുന്ന (അപൂർവമായ) ന്യൂറോളജിക്കൽ ഡിസോർഡറാണ്. അതിൽ ബാധിതരായ വ്യക്തികൾ അവരുടെ പ്രാദേശിക ഉച്ചാരണത്തിൽനിന്നു വ്യത്യസ്തമായ വിദേശ ഉച്ചാരണത്തിൽ സംസാരിക്കാൻ തുടങ്ങുന്നു (രാജ്യമോ സ്ഥലമോ സന്ദർശിക്കാതെയും ഭാഷയുമായി മുമ്പത്തെ പരിചയവുമില്ലാതെയും)വെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച ഒരു രോഗിയിൽ എഫ് എ എസിന്റെ നിലവിലെ കേസ് “അസാധാരണമാണ്. കാരണം രോഗിക്കു ന്യൂറോളജിക്കൽ രോഗങ്ങളൊന്നും ഇല്ലായിരുന്നു. കൂടാതെ തലച്ചോറിന്റെ എം ആർ ഐയും സാധാരണമായിരുന്നു. “ന്യൂറോ എൻഡോക്രൈൻ പ്രോസ്റ്റേറ്റ് കാൻസറിലേക്കുള്ള പരിവർത്തനവുമായി പൊരുത്തപ്പെടുന്ന പാരാനിയോപ്ലാസ്റ്റിക് ന്യൂറോളജിക്കൽ ഡിസോർഡറിന്റെ (പി എൻ ഡി) ഭാഗമായി രോഗിയിൽ എഫ് എ എസ് വികസിച്ചു. എഫ് എ എസ് രോഗനിർണയ സമയത്ത്, തലച്ചോറിലേക്കു കാൻസർ പടരുന്നതിന്റെ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് തലച്ചോറിൽ മെറ്റാസ്റ്റെയ്‌സുകൾ ( ആദ്യം കാൻസർ ബാധിച്ച് ശരീരഭാഗത്തുനിന്നു മറ്റു ഭാഗങ്ങളിലേക്ക് കാൻസർ കോശങ്ങൾ വ്യാപിക്കുന്ന അവസ്ഥ) വികസിച്ചു,” ഡോ. സുധീർ കുമാർ പറഞ്ഞു.

സാധാരണയായി 25-49 വയസ് പ്രായമുള്ള സ്ത്രീകളിൽ ഇത് കാണപ്പെടുന്നു. ഇവയെ ന്യൂറോജെനിക്, ഡെവലപ്‌മെന്റൽ, സൈക്കോജെനിക്, മിക്സഡ് എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നുവെന്ന്, റൂബി ഹാൾ ക്ലിനിക്കിലെ റേഡിയേഷൻ ആൻഡ് ക്ലിനിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ നീരജ് ധിംഗ്ര പറയുന്നു.

ന്യൂറോജെനിക് കാരണങ്ങളിൽ ട്രോമ, സ്ട്രോക്ക്, മൈഗ്രെയ്ൻ, മുഴകൾ തുടങ്ങിയവ ഉൾപ്പെടുന്നു. “ഭാഷയുടെ പ്രാദേശികവൽക്കരണത്തിന്റെ കേന്ദ്രം എല്ലായ്‌പ്പോഴും ഇടത് സെറിബ്രൽ ഭാഗത്തായതിനാൽ, പ്രീമോട്ടർ കോർട്ടെക്‌സ്, മോട്ടോർ കോർട്ടെക്‌സ്, ബേസൽ ഗാംഗ്ലിയ, ബ്രോക്ക ഏരിയ എന്നിവ ഉൾപ്പെടുന്ന ഇടത് സൂപ്പർടെൻറ്റോറിയൽ എഫ് എ എസായി പ്രകടമാകും. കാൻസർ രോഗികളിൽ എഫ്എഎസ്, മസ്തിഷ്ക മെറ്റാസ്റ്റാസിസ് അല്ലെങ്കിൽ പാരാനിയോപ്ലാസ്റ്റിക് ന്യൂറോളജിക്കൽ ഡിസോർഡർ എന്നിവയ്ക്കു കാരണമായേക്കാം. അതിൽ ഓങ്കോണറൽ ആന്റിബോഡികളുടെ വികസനം അല്ലെങ്കിൽ മറ്റു രോഗപ്രതിരോധ സംവിധാനങ്ങൾ ന്യൂറോ മസ്കുലർ സിസ്റ്റത്തെ ബാധിക്കുന്നു. വൈകല്യങ്ങൾ വികസിക്കുന്നതും മാനസികാവസ്ഥകളും എഫ് എ എസിനു കാരണമായേക്കാം. സ്വരസംവിധാനം, സമ്മർദം, റിഥം തുടങ്ങിയ ഭാഷാപരമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു.

വാക്ക്/ശബ്ദ ഉൽപ്പാദനവുമായി ബന്ധപ്പെട്ട തലച്ചോറിലെ സംഭാഷണ മേഖലകളുടെ ഇടപെടൽ മൂലമാണ് ഇതു സംഭവിക്കുന്നതെന്നു ഡോ. സുധീർ കുമാർ സൂചിപ്പിച്ചു. “മിക്ക വലംകൈയ്യൻ ആളുകളിലും സംസാര മേഖല തലച്ചോറിന്റെ ഇടതുഭാഗത്ത് മുൻപിലായിയാണ് സ്ഥിതി ചെയ്യുന്നത്. എഫ് എ എസ് ബാധിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും മസ്തിഷ്ക രോഗങ്ങളായ സ്ട്രോക്ക് (ഇസ്കെമിക്, ഹെമറാജിക്), തലയ്‌ക്കേറ്റ ക്ഷതം, മസ്തിഷ്ക മുഴകൾ, മസ്തിഷ്ക അണുബാധകൾ, ചില സന്ദർഭങ്ങളിൽ മാനസിക വൈകല്യങ്ങൾ എന്നിവ മൂലമാണ്. എഫ് എ എസിൽ പ്രീമോട്ടോർ കോർട്ടെക്സ്, മോട്ടോർ കോർട്ടെക്സ്, ബേസൽ ഗാംഗ്ലിയ, ബ്രോക്കസ് ഏരിയ (മോട്ടോർ സ്പീച്ച് ഏരിയ) എന്നിവ ഉൾപ്പെടുന്നു,” ഡോ സുധീർ കുമാർ പറഞ്ഞു.

രോഗികൾക്ക് ഒരു പ്രത്യേക ഉച്ചാരണവുമായി ബന്ധമില്ലെങ്കിലും ഉച്ചാരണത്തിലെ മാറ്റത്തെക്കുറിച്ച് ശാസ്ത്രത്തിൽ ചില രേഖകളുണ്ടെന്നു കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ ഫാബിയൻ അൽമേഡ സമ്മതിച്ചു. “സ്‌ട്രോക്ക്, കാൻസർ തുടങ്ങിയ സംഭവങ്ങൾ ന്യൂറോകെമിക്കലുകളുടെ സന്തുലിതാവസ്ഥയിലോ തലച്ചോറിലെ കണക്ഷനുകളിലോ ചില വ്യതിയാനങ്ങൾക്കു കാരണമായേക്കാം. ഇതിനു ഒരു പ്രത്യേക ഉച്ചാരണവുമായി ബന്ധമില്ലെങ്കിലും ഇതുപോലുള്ള മാറ്റത്തിനു കാരണമാകാം,” ഡോ അൽമേഡ പറഞ്ഞു.

പാരാനിയോപ്ലാസ്റ്റിക് ഡിസോർഡേഴ്സ് കാൻസറുമായി ബന്ധപ്പെട്ട് സുപരിചിതമാണ്. അവ സാധാരണയായി സെറിബെല്ലാർ അറ്റാക്സിയ (നടക്കുമ്പോൾ ഏകോപിപ്പിക്കപ്പെടാതിരിക്കൽ), സെൻസറി ന്യൂറോപ്പതി (കാലുകളുടെ മരവിപ്പ്), ലിംബിക് എൻസെഫലൈറ്റിസ് (വഴിതെറ്റിക്കൽ, ആശയക്കുഴപ്പം ) എന്നിവയാണ്. “ കാൻസറുമായി ബന്ധപ്പെട്ട് പിഎൻഡിയുടെ സവിശേഷതയായി എഫ്എഎസ് കേൾക്കുന്നത് ഇതാദ്യമായിട്ടാണ്,” ഡോ സുധീർ കുമാർ പറഞ്ഞു.

മുന്നറിയിപ്പ് അടയാളങ്ങൾ

മ്യൂട്ടിസം, ഡിസാർത്രിയ, അഫാസിയ തുടങ്ങിയ മറ്റു സംഭാഷണ വൈകല്യങ്ങൾ എങ്ങനെ നിലനിൽക്കുന്നുവെന്ന് ഡോ. ധിംഗ്ര പരാമർശിച്ചു. “ഹെമിപാരെസിസ്, മൈഗ്രെയ്ൻ, സൈക്യാട്രിക് ഡിസോർഡേഴ്സ് എന്നിവയുടെ അനുബന്ധ ലക്ഷണങ്ങൾ അടിസ്ഥാനപരമായ രോഗകാരണത്തെ ചൂണ്ടിക്കാണിച്ചേക്കാം,” ഡോ ധിംഗ്ര ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

രോഗനിർണയവും ചികിത്സയും

വിശദമായ മെഡിക്കൽ ഹിസ്റ്ററി, സമ്പൂർണ മനഃശാസ്ത്രപരമായ വിലയിരുത്തൽ, ഇ ഇ ജി, ന്യൂറോ ഇമേജിങ്, സി ടി, എം ആർ ഐ, സ്പെക്റ്റ്, പി ഇ ടി എന്നിവ, കാരണം കണ്ടെത്തുന്നതിനു സഹായിക്കുന്നതായി ഡോ. ദിംഗ്ര പറഞ്ഞു. നാലിലൊന്നു രോഗികൾ ചികിൽസ നേടി മടങ്ങുന്നു. എഫ് എ എസിന്റെ സ്വഭാവം താൽക്കാലികമാകാം. അല്ലെങ്കിൽ വിപരീതഫലവുമാകാം. അത് സ്ട്രോക്കിൽ നിന്നുള്ള വീണ്ടെടുക്കലിനെയും സൂചിപ്പിക്കാം. അല്ലെങ്കിൽ രോഗനിർണയം നടത്തിയ കേസുകളിൽ എഫ് എ എസിന്റെ ആരംഭം സ്ഥിതി വഷളാകുന്നതിനെയും പ്രതിനിധീകരിക്കുന്നു. തീവ്രമായ സ്പീച്ച് തെറാപ്പിയുടെ പ്രധാന ഘടകമായി തുടരും. തിരിച്ചറിയാവുന്ന ഏതെങ്കിലും അടിസ്ഥാന കാരണങ്ങളുടെ ചികിത്സയും ഇതിനൊപ്പം നടത്തുമെന്നും ഡോ. ദിംഗ്ര പറഞ്ഞു. സ്പീച്ച് തെറാപ്പി, പിന്തുണ, യഥാർത്ഥ ശാരീരിക പ്രശ്‌നത്തിന്റെ ചികിത്സ എന്നിവയിലൂടെ ഇവ മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെന്നു ഡോ അൽമേഡ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 50 year old develops irish accent after cancer diagnosis how it happen