/indian-express-malayalam/media/media_files/2025/01/07/cardamom-health-ga-05.jpg)
ഭക്ഷണത്തിന് രുചിയും ഗന്ധവും നൽകാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും ഏലയ്ക്കയ്ക്ക് വലിയ സ്ഥാനമുണ്ട്. പ്രത്യേകിച്ച് തണുപ്പുകാലത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു ഏലയ്ക്ക ചവച്ചു കഴിക്കുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
/indian-express-malayalam/media/media_files/2025/01/14/bYztY7vbJ8Pn9fAa1rFi.jpeg)
ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം
തണുപ്പുകാലത്ത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവ സർവ്വസാധാരണമാണ്. ഏലയ്ക്ക ശ്വാസകോശത്തിലെ തടസങ്ങൾ നീക്കാനും രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/01/07/cardamom-health-ga-01.jpg)
ദഹനപ്രക്രിയ സുഗമമാക്കുന്നു
തണുപ്പുകാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പലരെയും അലട്ടാറുണ്ട്. രാവിലെ ഏലയ്ക്ക ചവയ്ക്കുന്നത് ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും ഗ്യാസ്, അസിഡിറ്റി, വയറുവീർക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/01/07/cardamom-health-ga-02.jpg)
ഹൃദയാരോഗ്യത്തിന് ഉത്തമം
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. തണുപ്പുകാലത്ത് ഹൃദയസംബന്ധമായ ആയാസങ്ങൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഒരു ഏലയ്ക്ക ശീലമാക്കുന്നത് നല്ലതാണ്.
/indian-express-malayalam/media/media_files/2024/12/21/health-benefits-of-cardamom-tea-in-winter-5.jpg)
വായ്നാറ്റം അകറ്റുന്നു
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കുമെന്ന് നമുക്കറിയാം. ഏലയ്ക്കയിലെ ആന്റി-ബാക്ടീരിയൽ ഘടകങ്ങൾ വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും പല്ലുകളുടെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/hnDxui4WRsRcL3QeU70n.jpg)
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു
ശരീരത്തിലെ അനാവശ്യ വിഷാംശങ്ങളെ പുറന്തള്ളാൻ ഏലയ്ക്ക സഹായിക്കുന്നു. വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കാനും ശരീരത്തിന് പുതുജീവൻ നൽകാനും സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us