scorecardresearch
Latest News

പ്രമേഹം നിയന്ത്രിക്കാൻ ഈ 5 പച്ചക്കറികൾ കഴിക്കൂ

പ്രമേഹരോഗികൾക്ക് മികച്ചതായി കണക്കാക്കപ്പെടുന്ന 5 പച്ചക്കറികളുണ്ട്

vegetables, health, ie malayalam
Representative Image

ലോകമെമ്പാടും ദശലക്ഷക്കണക്കിന് പേരാണ് പ്രമേഹം മൂലം ബുദ്ധിമുട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകമെമ്പാടുമുള്ള ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്, ഇത് പ്രതിവർഷം 1.6 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തിന്റെ പ്രാഥമിക ഊർജ്ജ സ്രോതസ്സാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് അത് ലഭിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹരോഗികൾക്ക് മികച്ചതായി കണക്കാക്കപ്പെടുന്ന 5 പച്ചക്കറികളുണ്ട്.

ഇലക്കറികൾ: സ്പിനച്, കാലെ, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികളിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. വിറ്റാമിനുകൾ എ, സി, മഗ്നീഷ്യം, നാരുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഈ പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വളരെ കുറഞ്ഞ സ്വാധീനം ചെലുത്തുന്നു. അതിനാൽ അവ വിവിധ വിഭവങ്ങളിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ സലാഡുകളായി കഴിക്കാം.

ബ്രോക്കോളി: ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു ക്രൂസിഫറസ് പച്ചക്കറിയാണ് ബ്രോക്കോളി. ഇതിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ഒന്നാണ്. ബ്രോക്കോളിയിൽ സൾഫോറാഫേൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും.

ബെൽ പെപ്പർ: ഇവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. നല്ല അളവിൽ നാരുകൾ, വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു. ഈ പച്ചക്കറിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കാതെ തന്നെ ഭക്ഷണത്തിന് രുചി നൽകാൻ കഴിയും.

തക്കാളി: അസംസ്കൃതമായോ വേവിച്ചതോ സോസുകളുടെ രൂപത്തിലോ വിവിധ രൂപങ്ങളിൽ കഴിക്കാവുന്ന പച്ചക്കറിയാണ് തക്കാളി. അവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ആന്റിഓക്സിഡന്റായ ലൈക്കോപീൻ ധാരാളമുണ്ട്. പ്രമേഹമുള്ളവർക്ക് ഇത് ഗുണം ചെയ്യും. വിറ്റാമിൻ എ, സി, നാരുകൾ എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്ക: വെള്ളരിക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, മാത്രമല്ല ശരീരത്തിന് ജലാംശം നൽകുന്നു. വിറ്റാമിനുകൾ കെ, സി, അതുപോലെ വിവിധ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 5 vegetables for stabilizing insulin blood sugar levels