പഴങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവ വളരെ ആരോഗ്യകരവും ധാരാളം അവശ്യ ധാതുക്കളും വിറ്റാമിനുകളും നൽകുന്നവയുമാണ്. എന്നാൽ പഴങ്ങൾ കഴിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എല്ലാ പഴങ്ങളും എല്ലാവർക്കും കഴിക്കാനാവില്ല. ഉദാഹരണത്തിന്, സിട്രസ് പഴങ്ങളും മാമ്പഴം പോലുള്ള ഉയർന്ന ഫ്രക്ടോസ് പഴങ്ങളും ചില ആളുകളിൽ വീക്കം ഉണ്ടാക്കും. ആയുർവേദ ഡോക്ടറും തൻമാത്രായുർവേദയുടെ സ്ഥാപകയുമായ അൽക്ക വിജയൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പഴങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
- ഏതെങ്കിലും ഒരു പഴം ഒരു സമയം കഴിക്കുക. ഒന്നിലധികം പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്. അന്നജം കുറഞ്ഞ പഴങ്ങൾ, ഉയർന്ന അന്നജം ഉള്ള പഴങ്ങൾ (ഉദാ. തണ്ണിമത്തൻ, വാഴപ്പഴം എന്നിവ) ചേർക്കുന്നത് ഒഴിവാക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. അതിനാൽ അവയെ സാവധാനത്തിൽ ദഹിക്കുന്ന മറ്റ് പഴങ്ങളുമായി സംയോജിപ്പിക്കുന്നത് ദോഷകരമാണ്.
- ബ്രെഡ്, നട്ട് ബട്ടർ, ചോക്ലേറ്റ് അല്ലെങ്കിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ എന്നിവയുമായി പഴങ്ങൾ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക. ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്ന മറ്റ് ഭക്ഷണങ്ങൾക്കൊപ്പമോ ശേഷമോ പഴങ്ങൾ കഴിക്കുകയാണെങ്കിൽ ഗ്യാസിനും വീക്കത്തിനും കാരണമാകും. മിക്ക പഴങ്ങളും ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കുന്നതാണ് നല്ലത്.
- അവ മികച്ച ഡെസർട്ടുകളല്ല. പഴങ്ങൾ ഡെസർട്ട് ആയി കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ച ഉടൻ പഴങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. മറ്റൊന്നും കലർത്താതെ പഴങ്ങൾ മാത്രം കഴിക്കുക.
- ജ്യൂസോ സ്മൂത്തിയോ ഉണ്ടാക്കുന്നതിനു പകരം പഴങ്ങൾ മുറിച്ച് ചവച്ച് കഴിക്കുന്നതാണ് നല്ലത്. പഴച്ചാറുകൾ കഫത്തെ വഷളാക്കാൻ സാധ്യതയുണ്ട്. അവ തണുപ്പിക്കുന്നതും മറ്റ് ഭക്ഷണങ്ങളുമായി തെറ്റായി സംയോജിപ്പിക്കുന്നതും വാതം വർധിപ്പിക്കുന്നു.
- കഴിക്കുന്ന സമയം പ്രധാനമാണ്. മധുരമുള്ള പഴങ്ങൾ ഉച്ചകഴിഞ്ഞ് കഴിക്കുന്നതാണ് നല്ലത്. പുളിയുള്ള പഴങ്ങൾ രാവിലെ കഴിക്കുക. ചൂട് സീസണിൽ ഫ്രഷായ പഴങ്ങളും തണുത്ത സീസണിൽ ഉണങ്ങിയതോ വേവിച്ചതോ ആയ പഴങ്ങളുമാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.