scorecardresearch

ലൈംഗിക താൽപര്യം കൂട്ടും, ലിബിഡോ വർധിപ്പിക്കും; ഗ്രാമ്പൂ ഈ രീതിയിൽ കഴിക്കൂ

പുരുഷന്മാർക്കും സ്ത്രീകൾക്കും ഗ്രാമ്പൂ ചില ലൈംഗിക ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്

പുരുഷന്മാർക്കും സ്ത്രീകൾക്കും ഗ്രാമ്പൂ ചില ലൈംഗിക ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്

author-image
Health Desk
New Update
health

Source: Freepik

ചില ഭക്ഷണങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലൈംഗികശേഷി മെച്ചപ്പെടുത്തുമെന്നും ലൈംഗികാഭിലാഷം, പ്രകടനം, ആനന്ദം എന്നിവ വർധിപ്പിക്കുമെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. പുരുഷന്മാരിലെ ലൈംഗിക ആരോഗ്യത്തിന് പേരുകേട്ടതാണ് ഈ സുഗന്ധ വ്യജ്ഞനം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഗ്രാമ്പൂ ചില ലൈംഗിക ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.

Advertisment

1. ലിബിഡോ വർധിപ്പിക്കുന്നു

ഗ്രാമ്പൂവിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട രക്തയോട്ടം പുരുഷന്മാർക്കും സ്ത്രീകൾക്കും മികച്ച ഉത്തേജനം നൽകും. ഇത് കൂടുതൽ നേരം ലൈംഗിക സംതൃപ്തി നൽകുന്നു.

2. പുരുഷന്മാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നു

രക്തയോട്ടം മെച്ചപ്പെടുത്തുന്നത് മികച്ച ഉദ്ധാരണത്തിനും സ്റ്റാമിനയ്ക്കും കാരണമാകുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഗ്രാമ്പൂ നേരിയ ഉദ്ധാരണക്കുറവിന് പോലും സഹായിച്ചേക്കാം. എന്നാൽ, അവ ഒരിക്കലും വൈദ്യചികിത്സയ്ക്ക് പകരമല്ല.

Advertisment

3. വായ്നാറ്റം അകറ്റി ആത്മവിശ്വാസം നൽകുന്നു

വായ്നാറ്റം ഒരു പ്രധാന മാറ്റമാണ്. ഗ്രാമ്പൂവിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, അവ സ്വാഭാവികമായി വായ്നാറ്റം അകറ്റുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മുൻപ് ഗ്രാമ്പൂ ചവച്ചാൽ മതി, പെട്ടെന്ന് ഒരു സ്വാഭാവിക മൗത്ത് വാഷ് ഉണ്ടാക്കാം.

4. സ്ത്രീകളിൽ ഹോർമോൺ ബാലൻസ്

ഗ്രാമ്പൂവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കുകയും ആരോഗ്യകരമായ ആർത്തവചക്രം നിലനിർത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവ രണ്ടും ലൈംഗിക ആരോഗ്യത്തിന് അത്യാവശ്യമാണ്.

5. സമ്മർദം കുറച്ച് അടുപ്പം കൂട്ടുന്നു

സമ്മർദം ലൈംഗിക താൽപര്യം കുറയ്ക്കും. എന്നാൽ, ഗ്രാമ്പൂ സമ്മർദം കുറച്ച് ലൈംഗിക സംതൃപ്തി കൂട്ടാൻ സഹായിക്കും. 

ലൈംഗികാരോഗ്യത്തിന് ഗ്രാമ്പൂ എങ്ങനെ ഉപയോഗിക്കാം?

  • ദിവസവും 1-2 ഗ്രാമ്പൂ ചവയ്ക്കുക.
  • ഉറങ്ങുന്നതിനുമുമ്പ് ചൂടുള്ള പാലിലോ ചായയിലോ ഗ്രാമ്പൂ പൊടി ചേർത്ത് കുടിക്കുക
  • ഗ്രാമ്പൂ ചേർത്ത എണ്ണ ഉപയോഗിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sex

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: