scorecardresearch

രാവിലെ ഒരു ഗ്ലാസ് മല്ലി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ

ദിവസവും 1-2 ഗ്ലാസ് മല്ലി വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്

ദിവസവും 1-2 ഗ്ലാസ് മല്ലി വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
coriander water, health, ie malayalam

മല്ലി ഇല്ലാത്ത ഇന്ത്യൻ അടുക്കള കാണാൻ ബുദ്ധിമുട്ടാണ്. കറികളിൽ രുചിക്കായ് മല്ലി ചേർക്കാറുണ്ട്. നിറയെ ഔഷധ ഗുണങ്ങളും മല്ലിക്കുണ്ട്. ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിൻ എ, സി, കെ എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളും മല്ലി നൽകുന്നു. ദൈനംദിന ഭക്ഷണത്തിൽ മല്ലി ഉൾപ്പെടുത്താൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്.

Advertisment

മല്ലി ഇട്ട് തിളപ്പിച്ച വെള്ളം ആരോഗ്യകരമാണെന്ന് ആയുഷ് മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കോവിഡ്-19 മാർഗ്ഗനിർദേശത്തിൽ പറഞ്ഞിരുന്നു. ലൈഫ് കോച്ചും സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലൂക്ക് കൊട്ടീൻഞ്ഞോയും മല്ലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ദിവസവും 1-2 ഗ്ലാസ് മല്ലി വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ നിരവധിയാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

മല്ലി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ

  1. ആർത്രൈറ്റിസ് വേദന കുറയ്ക്കുന്നു
  2. ശരീരത്തിൽ വെള്ളം നിലനിർത്താൻ സഹായിക്കുന്നു
  3. വൃക്കയെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
  4. ശരീരത്തിന് നല്ല തണുപ്പ് നൽകുകയും ചൂടിനെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു
  5. മുഖം ചീർത്തിരിക്കുന്നത് തടയുന്നു
Advertisment

മല്ലി വെള്ളം തയ്യാറാക്കുന്ന വിധം

  • 1 ടീസ്പൂൺ മല്ലി 5 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക
  • വെള്ളം പകുതിയാകുന്നതുവരെ കാത്തിരിക്കുക
  • തണുത്തശേഷം കുടിക്കുക

മല്ലിയിലയും ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. വിഭവത്തിന് രുചി നൽകാൻ മാത്രമല്ല, അവ ധാരാളം ഔഷധ ഗുണങ്ങളാൽ നിറഞ്ഞതാണ്, വിറ്റാമിൻ എ, സി, കെ എന്നിവ അവയിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കുന്നു

മല്ലിയിലയ്ക്ക് മികച്ച ദഹന ഗുണങ്ങളുണ്ട്. ഇവ ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വിഷവസ്തുക്കളെ പുറന്തള്ളുന്നു

വൈറ്റമിൻ സിയാൽ സമ്പുഷ്ടമാണ് മല്ലിയില. ഇത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.

ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നു

വിറ്റാമിൻ കെ, സി, എ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് മല്ലിയില. ഇവയെല്ലാം മുടിയുടെ കരുത്തിനും വളർച്ചയ്ക്കും വളരെ പ്രധാനമാണ്. മല്ലി വെള്ളം കുടിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

പ്രതിരോധശേഷി വർധിപ്പിക്കാൻ മല്ലിയില ഉത്തമമാണ്. കൂടാതെ, അവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്നു.

മുഖക്കുരു, പിഗ്മെന്റേഷൻ, പാടുകൾ എന്നിവ കുറയ്ക്കുന്നു

മല്ലിയിലയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

Health Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: