/indian-express-malayalam/media/media_files/2025/10/21/amla-2025-10-21-12-29-40.jpg)
ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള നെല്ലിക്ക പോഷകങ്ങളുടെ കലവറയാണ്. ദിവസവും ഓരോ നെല്ലിക്ക വീതം ശീലമാക്കുന്നത് ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
/indian-express-malayalam/media/media_files/2025/01/21/XZaswIO6IJOng2861kQs.jpg)
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
നെല്ലിക്കയിൽ ഓറഞ്ചിനേക്കാൾ എട്ടിരട്ടിയിലധികം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കാൻ സഹായിക്കുന്നു. വൈറൽ പനികൾ, ജലദോഷം, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ വൈറ്റമിൻ സി സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/03/21/Wo3MAtnw2RnsSmgk8Kwt.jpeg)
ദഹനം മെച്ചപ്പെടുത്തുന്നു
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഇത് മലബന്ധം അകറ്റാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താനും നെല്ലിക്കയ്ക്ക് കഴിവുണ്ട്.
/indian-express-malayalam/media/media_files/2024/12/06/HhJyhcRuRqWvAEHaM0nX.jpg)
ഹൃദയാരോഗ്യത്തിന് ഉത്തമം
രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകളുടെ അളവ് നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തധമനികളിൽ തടസങ്ങൾ ഉണ്ടാകുന്നത് തടയുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/12/04/SO4v3EwKWDEnTiHucauI.jpg)
പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്ക് ദിവസവും നെല്ലിക്ക കഴിക്കുന്നത് ഏറെ ഗുണകരമാണ്.
/indian-express-malayalam/media/media_files/2024/12/04/E77r2JOKHwrlDP1gWqOQ.jpg)
തിളക്കമുള്ള ചർമ്മവും കരുത്തുറ്റ മുടിയും
ചർമ്മത്തിലെ ചുളിവുകൾ നീക്കി യൗവ്വനം നിലനിർത്താൻ നെല്ലിക്കയിലെ വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും സഹായിക്കുന്നു. കൂടാതെ, മുടി കൊഴിച്ചിൽ തടയാനും അകാലനര ഇല്ലാതാക്കി മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകാനും നെല്ലിക്ക ഉത്തമമാണ്.
/indian-express-malayalam/media/media_files/2024/12/04/n7BkQzoIcKQEUcoBLwpq.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us