/indian-express-malayalam/media/media_files/2025/01/20/milk-tea-side-effects-ga-04.jpg)
ദഹന പ്രശ്നങ്ങൾ
പാൽ ചേർക്കുമ്പോൾ ചായയിലെ ടാനിൻ അളവ് കുറയുന്നുണ്ടെങ്കിലും, ഈ രാസ സംയുക്തം ശരീരത്തിന് പോഷകങ്ങൾ, പ്രത്യേകിച്ച് ഇരുമ്പ് ആഗിരണം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. അമിതമായി കുടിക്കുന്നത് വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
/indian-express-malayalam/media/media_files/2025/01/20/milk-tea-side-effects-ga-05.jpg)
കഫീൻ ഉള്ളടക്കം
ഓരോ കപ്പ് പാൽ ചായയിലും ഏകദേശം 30–50 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. ഒരാളുടെ കഫീൻ ഉപഭോഗം പ്രതിദിനം 400 മില്ലിഗ്രാമിൽ കൂടുതലാണെങ്കിൽ, അവർക്ക് ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
/indian-express-malayalam/media/media_files/2025/01/20/milk-tea-side-effects-ga-03.jpg)
ശരീരഭാരം വർധിപ്പിക്കും
ഒരു ദിവസം നിരവധി കപ്പ് ചായ കുടിക്കുന്നത് കലോറി വർധനവിനും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകും. പ്രമേഹവും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
/indian-express-malayalam/media/media_files/2025/01/20/milk-tea-side-effects-ga-01.jpg)
ചർമ്മ പ്രശ്നങ്ങൾ
ചിലർക്ക് ചായ അമിതമായി കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകാം.
/indian-express-malayalam/media/media_files/2025/01/20/milk-tea-side-effects-ga-02.jpg)
അസ്ഥികളുടെ ആരോഗ്യം
ചായയിൽ കഫീനും ഫ്ലൂറൈഡും അടങ്ങിയിരിക്കുന്നതിനാൽ, അമിതമായി ചായ കുടിക്കുന്നത് കാലക്രമേണ അസ്ഥികളെ ദുർബലപ്പെടുത്തിയേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.