Benefits of eating Nutrition food,nutrition Rich foods,Healthy Eating as You Age: ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ 5 ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര.
പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
വെള്ളക്കടല
പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു.
അമരാന്ത് അഥവാ മുള്ളൻ ചീര
പോഷകമൂല്യവും നിറയെ പ്രോട്ടീനും കൊഴുപ്പ് കുറഞ്ഞതുമായ മുള്ളൻ ചീര മികച്ച ഭക്ഷണമാണ്. അതിൽ ഉയർന്ന അളവിലുള്ള മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ എ, ഇ.
പരിപ്പ്
ശരീരത്തിന് ഏറ്റവും അവശ്യ അമിനോ ആസിഡുകൾ അടങ്ങിയതാണ് പരിപ്പ്. അവയിലെ ഫൈറ്റിക് ആസിഡ് (പ്രോട്ടീന്റെ ദഹനത്തെ തടയുന്ന ഒരു ആന്റിന്യൂട്രിയന്റ്) ഉള്ളടക്കവും മറ്റ് പയർവർഗ്ഗങ്ങളിലും ധാന്യങ്ങളിലും ഉള്ളതിനേക്കാൾ കുറവാണ്. അവ എളുപ്പത്തിൽ ദഹിപ്പിക്കുന്നവയാണ്.
കശുവണ്ടി
ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്.
റാഗി
എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യവും പൊട്ടാസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോളിഫെനോൾ ഡയറ്ററി ഫൈബർ എന്നിവയും റാഗിയിൽ അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബ്ലൂബെറി മുതൽ ഡാർക്ക് ചോക്ലേറ്റ് വരെ: ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ