scorecardresearch

രാത്രിയിൽ നല്ല ഉറക്കം വേണോ? ഈ 5 സുഗന്ധ വ്യജ്ഞനങ്ങൾ സഹായിക്കും

രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്

sleep, health, ie malayalam

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏഴു മുതൽ എട്ടു മണിക്കൂർ ഉറക്കം ഒരാൾക്ക് വേണമെന്നാണ് പല പഠനങ്ങളും പറയുന്നത്. പക്ഷേ, പലർക്കും ഇത് കിട്ടാറില്ല. രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. എന്നാൽ, 5 സുഗന്ധ വ്യജ്ഞനങ്ങൾ രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

ജീരകം

നമ്മുടെയൊക്കെ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ജീരകം. ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ആസിഡ് റിഫ്ലക്‌സ് തടയാനും ജീരകം സഹായിക്കുന്നു. ജീരകം ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ഗുണങ്ങൾ സമ്മർദവും ഉത്കണ്ഠയും ലഘൂകരിക്കാൻ സഹായിക്കും.

ജാതിക്ക

ജാതിക്കയ്ക്ക് ഉറക്കം പ്രേരിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഇതിന്റെ ഗുണങ്ങൾ ഞരമ്പുകളെ ശാന്തമാക്കാനും സമ്മർദം ഒഴിവാക്കാനും സഹായിക്കും. നല്ല ഉറക്കം നൽകുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചേക്കാം. പാലിൽ ഒരു നുള്ള് ജാതിക്ക ചേർത്ത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.

പുതിനയില

സമ്മർദവും ഉത്കണ്ഠയും ഒഴിവാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ പുതിനയിലയ്ക്കുണ്ടെന്ന് അറിയപ്പെടുന്നു. പുതിനയിലടങ്ങിയിരിക്കുന്ന മെന്തോൾ പേശികളെ വിശ്രമിക്കാനും ശാന്തമായി ഉറങ്ങാനും സഹായിക്കുന്നു. കിടക്കുന്നതിന് മുമ്പ് ഒരു കപ്പ് പുതിനയില ചായ കുടിച്ചാൽ സുഖകരമായ ഉറക്കം ലഭിക്കും.

പെരുംജീരകം

പെരുംജീരകത്തിന് ശരീരം ശാന്തമാക്കുന്ന ഗുണങ്ങളുണ്ട്. ദഹന പേശികൾ ഉൾപ്പെടുന്ന നമ്മുടെ പേശികളെ വിശ്രമിക്കാൻ ഇത് സഹായിക്കും. ഉറക്കമില്ലായ്മ, സമ്മർദം അല്ലെങ്കിൽ ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുള്ള ആളുകൾക്ക് പെരുംജീരകം നല്ല ഗുണം ചെയ്യും.

അശ്വഗന്ധ

സമ്മർദം ഒഴിവാക്കാനും ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉപയോഗിക്കുന്ന ഔഷധമാണ് അശ്വഗന്ധ. സമ്മർദത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന ഒരു സസ്യമാണിത്. സമ്മർദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളെ കുറയ്ക്കുന്നതിനാൽ ഉറക്കം നൽകാൻ സഹായിക്കും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 5 indian spices that can give you a good nights sleep