/indian-express-malayalam/media/media_files/2026/02/02/lips-heart-health-ga-01-2026-02-02-12-26-48.jpg)
ചുണ്ടുകളിലെ നീല അല്ലെങ്കിൽ കടും തവിട്ട് നിറം
ചുണ്ടുകൾക്ക് പെട്ടെന്ന് നീലയോ പർപ്പിൾ നിറമോ വരുന്നത് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാം. ഹൃദയത്തിന് ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നു. ഇതിനൊപ്പം ശ്വാസംമുട്ടൽ, അമിതമായ തളർച്ച എന്നിവ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
/indian-express-malayalam/media/media_files/2026/02/02/lips-heart-health-ga-02-2026-02-02-12-26-48.jpg)
വിളറിയ അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള ചുണ്ടുകൾ
ചുണ്ടുകളുടെ സ്വാഭാവികമായ ചുവപ്പ് നിറം നഷ്ടപ്പെട്ട് വിളറിയ രീതിയിൽ കാണപ്പെടുന്നത് വിളർച്ചയുടെ ലക്ഷണമാകാം. ഹൃദയം കൃത്യമായ രീതിയിൽ രക്തചംക്രമണം നടത്താത്തതിന്റെ സൂചനയായും ഇതിനെ കാണാം. കൈകാലുകളിൽ അനുഭവപ്പെടുന്ന തണുപ്പും ഇതിന്റെ അനുബന്ധ ലക്ഷണമാണ്.
/indian-express-malayalam/media/media_files/2026/02/02/lips-heart-health-ga-03-2026-02-02-12-26-48.jpg)
വിട്ടുമാറാത്ത വരൾച്ചയും വിള്ളലുകളും
കാലാവസ്ഥാ മാറ്റം കൊണ്ടല്ലാതെ, ധാരാളം വെള്ളം കുടിച്ചിട്ടും ലിപ് ബാമുകൾ ഉപയോഗിച്ചിട്ടും മാറാത്ത ചുണ്ടുകളിലെ വിള്ളലുകൾ ഹൃദയാരോഗ്യത്തിലെ പാളിച്ചകളെ സൂചിപ്പിക്കുന്നു. ശരീരത്തിലെ രക്തചംക്രമണം മന്ദഗതിയിലാകുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നത്.
/indian-express-malayalam/media/media_files/2026/02/02/lips-heart-health-ga-04-2026-02-02-12-26-48.jpg)
ചുണ്ടുകളിലെ വീക്കം
അലർജി അല്ലാതെ ചുണ്ടുകളിൽ പെട്ടെന്ന് വീക്കം അനുഭവപ്പെടുന്നത് ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഭാഗമാകാം. ഇത് ഹൃദയസ്തംഭനത്തിന്റെ ഒരു ലക്ഷണമാണ്. കാൽപാദങ്ങളിലും കണങ്കാലിലും വയറിലും ഇത്തരം വീക്കം കാണപ്പെടുന്നുണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കണം.
/indian-express-malayalam/media/media_files/2026/02/02/lips-heart-health-ga-05-2026-02-02-12-26-48.jpg)
തരിപ്പും മരവിപ്പും
ചുണ്ടുകളിൽ അകാരണമായി അനുഭവപ്പെടുന്ന തരിപ്പോ മരവിപ്പോ നിസ്സാരമായി കാണരുത്. മുഖത്തോ കൈകളിലോ ഇത്തരം മരവിപ്പ് അനുഭവപ്പെടുകയാണെങ്കിൽ അത് രക്തചംക്രമണത്തിലെ തടസങ്ങളെയാണ് വിരൽചൂണ്ടുന്നത്.
/indian-express-malayalam/media/media_files/2026/02/02/lips-heart-health-ga-06-2026-02-02-12-26-48.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us