scorecardresearch

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാം, ഈ 5 നട്സുകൾ കഴിക്കൂ

ശരീരഭാരം കുറയ്ക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വരെയുള്ള അത്ഭുതകരമായ ഗുണങ്ങൾ നട്സുകൾ നൽകും.

nuts, health, ie malayalam

ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് നട്സുകൾ. ദൈനംദിന ഭക്ഷണത്തിൽ നട്സുകൾ ഉൾപ്പെടുത്തിയാൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ബദാം, വാൽനട്ട്, നിലക്കടല, ഹസൽനട്ട് മുതൽ പിസ്ത വരെയുള്ള വിവിധ നട്സുകൾ ദിവസവും ഒരു പിടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വരെയുള്ള അത്ഭുതകരമായ ഗുണങ്ങൾ നൽകും.

നട്സുകൾ മോശം കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളും പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാരാളം വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങൾ ശരീരത്തിന് നൽകാനുള്ള കഴിവും അവയ്ക്കുണ്ടെന്ന് പല പഠനങ്ങളും പറയുന്നു.

എല്ലാ കൊളസ്‌ട്രോളും ചീത്തയല്ല, ആരോഗ്യമുള്ള നല്ലത് ധമനികളിൽ നിന്ന് ഹാനികരമായ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ തടയുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

മോശം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ

  1. വാൽനട്ട്

സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ കാണപ്പെടുന്ന നല്ല കൊഴുപ്പുകളായ ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഹാനികരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഫാറ്റി ആസിഡുകള്‍ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്.

  1. ബദാം

വിറ്റാമിൻ ഇ (ആൻറി ഓക്‌സിഡന്റ്) ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ഉപാപചയ പ്രക്രിയകൾ നിലനിർത്തുകയും ചെയ്യുന്നു.

  1. നിലക്കടല

വിറ്റാമിൻ ബി 3, നിയാസിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഇവ പ്രോട്ടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ്. അവയിൽ ഫൈറ്റോസ്റ്റെറോളുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്.

  1. പിസ്ത

പ്രകൃതിദത്ത കൊളസ്ട്രോൾ കുറയ്ക്കുന്ന സംയുക്തമായ ഫൈറ്റോസ്റ്റെറോളുകൾ (പ്ലാന്റ് സ്റ്റിറോളുകൾ) അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

  1. കശുവണ്ടി

സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, വിറ്റാമിൻ കെ എന്നിവയുൾപ്പെടെ നിരവധി ധാതുക്കളുടെ മികച്ച ഉറവിടങ്ങളാണ് അവ.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ നട്സ് ഗുണം ചെയ്യുമെങ്കിലും, അവ മിതമായ അളവിലാണ് കഴിക്കേണ്ടത്. ഒരു പിടി – 20 ഗ്രാമിൽ കൂടരുത്. നട്സിൽ ഉയർന്ന പ്രോട്ടീനും നാരുകളും നിറഞ്ഞിട്ടുണ്ടെങ്കിലും, അവയിൽ ഉയർന്ന കലോറിയും ഉണ്ട്, അത് ശരീരഭാരം വർധിപ്പിക്കും. അതിനാൽ അവ അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 5 healthy nuts that lower bad cholesterol levels