ഒരു നിശ്ചിത അളവിൽ ഹീമോഗ്ലോബിൻ നിലനിർത്തേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രക്തത്തിലൂടെ ഓക്സിജൻ വിവിധ അവയവങ്ങളിലേക്ക് എത്തിക്കുന്നതിൽ അവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ക്ഷീണം, ശ്വാസം മുട്ടൽ, വിളർച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
ശരീരത്തിന്റെയും അവയവങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് ഹീമോഗ്ലോബിൻ ആവശ്യമാണ്. ഇവ ഊർജം, ദഹനനാളത്തിന്റെ പ്രക്രിയകൾ, മസ്തിഷ്ക ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ വർധിപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 5 ജ്യൂസുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
- സ്പിനച്, പുതിന ജ്യൂസ്
ഈ ജ്യൂസ് ഇരുമ്പിന്റെയും വിറ്റാമിനുകൾ എ, സി തുടങ്ങിയ വിവിധ പോഷകങ്ങളുടെയും നല്ല ഉറവിടമാണ്.
- പ്രൂൺ ജ്യൂസ്
ഊർജത്തിന്റെ മികച്ച ഉറവിടമാണ് ഉണക്കിയ പ്ലം. ഗവേഷണ പ്രകാരം, ഏകദേശം അര കപ്പ് പ്രൂൺ ജ്യൂസിൽ 17 ശതമാനം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാനും പ്ളം സഹായിക്കുന്നു.
- മത്തങ്ങ ജ്യൂസ്
മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ മത്തങ്ങകൾ വളരെ പോഷകഗുണമുള്ളതാണ്. ഇരുമ്പിന്റെ സമൃദ്ധമായ ഉറവിടം കൂടിയാണവ.
- ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടിൽ മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, ബീറ്റൈൻ, ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ചുവന്ന രക്താണുക്കൾക്ക് കൂടുതൽ ഓക്സിജൻ എത്തിക്കാനും അവ സഹായിക്കും.
- ഫ്ളാക്സ് സീഡ് ജ്യൂസ്
ചണവിത്തുകളിൽ ആന്റിഓക്സിഡന്റുകൾ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നതിനാൽ നൂറ്റാണ്ടുകളായി ആളുകൾ ഉപയോഗിക്കുന്നുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.