/indian-express-malayalam/media/media_files/6jBe15gWcLfNWWW0WLTp.jpg)
Photo Source: Pexels
നെല്ലിക്കയ്ക്ക് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. പോഷകങ്ങളുടെ ശക്തികേന്ദ്രമായ നെല്ലിക്ക ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ നെല്ലിക്ക പൊടിയും ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. നെല്ലിക്ക പൊടി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
നെല്ലിക്ക പൊടിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു, അണുബാധകൾക്കെതിരെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കുന്നു.
ഹൃദയാരോഗ്യം
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ നെല്ലിക്ക പൊടി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയധമനികളുടെ പ്രവർത്തനം ഉറപ്പാക്കുന്നു.
ആന്റിഓക്‌സിഡന്റ് പവർഹൗസ്
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ നെല്ലിക്ക ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. അതുവഴി സെല്ലുലാർ കേടുപാടുകൾ കുറയ്ക്കുകയും വീക്കം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യമുള്ള മുടിയും തിളങ്ങുന്ന ചർമ്മവും
നെല്ലിക്ക പൊടി മുടിയെ പോഷിപ്പിക്കുകയും ചർമ്മത്തിന് ജലാംശം നൽകുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ദഹന ആരോഗ്യം
ഉയർന്ന നാരുകൾ അടങ്ങിയ നെല്ലിക്ക പൊടി ദഹനത്തെ സഹായിക്കുകയും മലബന്ധം അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
നെല്ലിക്ക പൊടി കലർത്തിയ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. നെല്ലിക്ക പൊടി ഒരു ടീസ്പൂൺ തേനും ചേർത്ത് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us