scorecardresearch

പാലിനൊപ്പം പഴങ്ങൾ വേണ്ട; ഈ 5 ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നിർത്തുക

നല്ല ദഹനത്തിന് ചായയ്‌ക്കൊപ്പം നട്സ്, ധാന്യങ്ങൾ, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്

vegetables, health, ie malayalam

ഏതു ഭക്ഷണവും മിതമായ അളവിൽ കഴിക്കുന്നതാണ് ശരീര ആരോഗ്യത്തിന് നല്ലത്. ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ആയുർവേദത്തിൽ ഇതിനെ വിരുദ്ധാഹാരം എന്നു പറയുന്നു. പൊരുത്തമില്ലാത്ത ഭക്ഷണങ്ങൾ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ അവ ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും വയറുവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

അയഡിൻ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ

കാബേജ്, കോളിഫ്‌ളവർ, കാലെ, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ അയഡിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ക്രൂസിഫറസ് പച്ചക്കറികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കൂടാതെ, മത്സ്യം, പാലുൽപ്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഉപ്പ് തുടങ്ങിയ ഭക്ഷണങ്ങളുമായി അവയെ യോജിപ്പിക്കുന്നത് ഒഴിവാക്കുക.

വിറ്റാമിൻ സിയും പാലും

വൈറ്റമിൻ സി അടങ്ങിയ സ്പിനച്, നാരങ്ങ, ഓറഞ്ച്, പ്ലം തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡും പാലിൽ കസീൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. പാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും, പാലിനൊപ്പം ഈ പഴങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ പാൽ കട്ടപിടിക്കുകയും ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങി വയറുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കരുത്

പഴങ്ങൾ ദഹിക്കാൻ എളുപ്പമാണെങ്കിലും, ആമാശയത്തിലെ മുഴുവൻ ഭക്ഷണവും ദഹിക്കാൻ കൂടുതൽ സമയം വേണ്ടിവരും. അതിനാൽ, കനത്ത ഭക്ഷണത്തിന് ശേഷമോ ഉടനെയോ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, മറ്റു ഭക്ഷണം ദഹിക്കുമ്പോൾ, പഴങ്ങൾ വയറ്റിൽ ദഹിക്കാതെ കിടക്കുകയും പുളിച്ചു തുടങ്ങുകയും ചെയ്യും.

ചായയും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും

ചായയിൽ അടങ്ങിയിരിക്കുന്ന ടാന്നിനും ഓക്സലേറ്റുകളും ഇരുമ്പുമായി ബന്ധിപ്പിക്കുകയും ശരീരം ഇത് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. നല്ല ദഹനത്തിന് ചായയ്‌ക്കൊപ്പം നട്സ്, ധാന്യങ്ങൾ, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വെറും വയറ്റിൽ ചായ കുടിക്കുന്നതും ഒഴിവാക്കണം.

കുതിർക്കാത്ത നട്സ് കഴിക്കരുത്

ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം മിക്ക നട്സുകളിലും അടങ്ങിയിട്ടുണ്ട്. ബദാം, നിലക്കടല, കടല, പയർ, സോയാബീൻ, വാൽനട്ട് എന്നിവയിലും മറ്റും ഈ ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ നട്സ് രാത്രി മുഴുവൻ കുതിർത്ത് കഴിക്കുന്നത് ആസിഡിന്റെ അളവ് കുറയ്ക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 5 foods to avoid eating together