scorecardresearch

വണ്ണം പെട്ടെന്ന് കുറയണോ? രാത്രിയിൽ ഈ 5 ഭക്ഷണങ്ങൾ ഒഴിവാക്കൂ

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ രാത്രിയിൽ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരക്കാർ രാത്രിയിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ രാത്രിയിൽ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരക്കാർ രാത്രിയിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Source: Freepik

ശരീര ഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവും മാത്രം പോര. ജീവിതശൈലിയിലെ ചില ഘടകങ്ങളും ശരീര ഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രി സമയത്തെ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. രാത്രിയിലെ ഭക്ഷണം ശരീരത്തിന്റെ കൊഴുപ്പ് എരിച്ചു കളയുന്ന കഴിവുകളെ സാരമായി ബാധിക്കുന്നുണ്ട്. 

Advertisment

പകൽ സമയങ്ങളിൽ ശരീരത്തിലെ ഉപാപചയപ്രവർത്തനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വൈകുന്നേരങ്ങളിൽ ദഹനവ്യവസ്ഥ സ്വാഭാവികമായും മന്ദഗതിയിലാകുന്നു, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽതന്നെ ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ രാത്രിയിൽ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരക്കാർ രാത്രിയിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ഫ്രോസൺ ഫുഡ്

സംസ്കരിച്ച ഫ്രോസൺ ഫുഡ് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ തടസപ്പെടുത്തും. ഇവയിൽ ഹാനികരമായ പ്രിസർവേറ്റീവുകൾ, കൃത്രിമ എൻഹാൻസറുകൾ, ഹൈഡ്രോജെനേറ്റഡ് എണ്ണകൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം. ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ ഉയർന്ന കലോറി ഉള്ളടക്കം നിലനിർത്തിക്കൊണ്ട് അവയുടെ പോഷകമൂല്യം കുറയ്ക്കും.

മൈക്രോവേവ് പോപ്‌കോൺ

മൈക്രോവേവ് പോപ്‌കോണിൽ ട്രാൻസ് ഫാറ്റുകളുടെയും സോഡിയത്തിന്റെയും അളവ് കൂടുതലാണ്. ഈ ലഘുഭക്ഷണങ്ങൾ വൈകുന്നേരങ്ങളിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സാരമായി ബാധിക്കും.

Advertisment

കാർബണേറ്റഡ് പാനീയങ്ങൾ

ശീതളപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും രാത്രിസമയങ്ങളിൽ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബുദ്ധിമുട്ടിലാക്കും. ഇവയിലെ ഉയർന്ന പഞ്ചസാരയുടെ അംശം ദഹനത്തെയും ഉറക്ക രീതികളെയും തടസപ്പെടുത്തും. രാത്രിയിൽ വൈകി കുടിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.

കെച്ചപ്പ്

ഇതിൽ ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് (HFCS) അടങ്ങിയിരിക്കുന്നു. കെച്ചപ്പ് പതിവായി കഴിക്കുന്നത്, പ്രത്യേകിച്ച് രാത്രിയിൽ, കലോറി ഉപഭോഗം വർധിപ്പിക്കും.

ഫ്രെഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈകളിൽ ഗണ്യമായ അളവിൽ പൂരിത കൊഴുപ്പുകൾ, കൊളസ്ട്രോൾ, കലോറികൾ എന്നിവ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ മെറ്റബോളിസം സ്വാഭാവികമായി മന്ദഗതിയിലാകുമ്പോൾ ഇവ കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ ഇടയാക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: