ലൈംഗികാരോഗ്യ പ്രശ്നങ്ങൾ പലരെയും മാനസികമായി ബാധിക്കാറുണ്ട്. ഉദാസീനമായ ജീവിതശൈലി, പ്രായം, സമ്മർദം എന്നിവയെ കുറ്റപ്പെടുത്താതെ അത് മെച്ചപ്പെടുത്താനുള്ള ചില വഴികളുണ്ട്. നല്ല ഭക്ഷണരീതി എല്ലാറ്റിനുമുള്ള പരിഹാരമാണ്. ലൈംഗികതയോടുള്ള നിങ്ങളുടെ നഷ്ടപ്പെട്ട താൽപ്പര്യം തിരികെ കൊണ്ടുവരാനും നിങ്ങളെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിക്കാനും ഇതിന് കഴിയും.
നമുക്ക് ചുറ്റും സുലഭമായ ചില ഭക്ഷണങ്ങൾ ലൈംഗിക ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. ഹെൽത്ത് കോച്ച് ദിഗ്‌വിജയ് സിങ് ഇതുസംബന്ധിച്ച വിവരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
- ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ലൈംഗികശേഷി ഉത്തേജിപ്പിക്കുന്നു.
- തണ്ണിമത്തൻ
ഈ പഴത്തിൽ നൈട്രിക് ഓക്സൈഡും ഐ-അർജിനൈനും ഉത്പാദിപ്പിക്കുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ഇത് മികച്ച ലൈംഗികാസക്തിയിലേക്ക് നയിക്കുന്നു.
- ഡാർക്ക് ചോക്ലേറ്റ്
ഒരു കഷ്ണം ചോക്ലേറ്റ് മാനസികാവസ്ഥയെ തൽക്ഷണം മെച്ചപ്പെടുത്തുകയും സമ്മർദത്തിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. ഇത് തലച്ചോറിലെ സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർധിപ്പിക്കുകയും ലൈംഗികാഭിലാഷം വർധിപ്പിക്കുകയും ചെയ്യുന്നു.
- നട്സ്
പിസ്ത, നിലക്കടല, വാൽനട്ട് തുടങ്ങിയ നട്സുകളിൽ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജം നൽകുകയും സഹിഷ്ണുത വർധിപ്പിക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കുന്ന ധാതുവായ സിങ്ക് നട്‌സിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്നു.
- മാതള നാരങ്ങ, ആപ്പിൾ
ഈ രണ്ട് പഴങ്ങളും അവയുടെ നല്ല രുചിയും ഉയർന്ന പോഷകമൂല്യവും കൊണ്ട് ജനപ്രിയമാണ്. ഈ പഴങ്ങൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് തടയുന്നു, ഇത് ലൈംഗികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.