scorecardresearch
Latest News

ശരീര ഭാരം കുറയ്ക്കണോ? ഈ 5 ഭക്ഷണങ്ങൾ സഹായിക്കും

നിങ്ങളുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ 5 ഭക്ഷണ പദാർത്ഥങ്ങൾ ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാനും ജങ്ക് ഫുഡുകളിൽനിന്നും അകന്നു നിൽക്കാനും സഹായിക്കും

food, health, ie malayalam

ശരീര ഭാരം കുറയ്ക്കാനുള്ള പ്ലാനുണ്ടോ?. ആ യാത്രയിൽ നിരവധി വെല്ലുവിളികൾ നിങ്ങൾ നേരിടേണ്ടതായി വരും. അതിൽ ഏറ്റവും പ്രധാനം ചിപ്സ്, ചോക്ലേറ്റ്, ശീതീകരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ്. ഈ ജങ്ക് ഫുഡുകൾ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പലപ്പോഴും തകർക്കാം.

എന്താണ് ഇതിനൊരു പരിഹാരം?. ആരോഗ്യപരമായ ഭക്ഷണപദാർത്ഥങ്ങൾ ഇവയ്ക്കു പകരം കഴിക്കാം. നിങ്ങളുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ 5 ഭക്ഷണ പദാർത്ഥങ്ങൾ ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാനും ജങ്ക് ഫുഡുകളിൽനിന്നും അകന്നു നിൽക്കാനും സഹായിക്കും.

ഓട്സ്

പ്രഭാതഭക്ഷണമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഓട്സ് കഴിക്കാം. സ്വാദ് കൂട്ടാനായി കുറച്ച് തേനും പാലും ചേർക്കാം. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇഷ്ടപ്പെട്ട പഴങ്ങൾ അല്ലെങ്കിൽ നട്സ് എന്നിവ ഓട്‌സുമായി യോജിപ്പിക്കാം.

വാൽനട്ട്

പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞ വാൽനട്ട് ആരോഗ്യകരമായൊരു ലഘുഭക്ഷണമാണ്. ഏതാനും എണ്ണം വാൽനട്ടുകൾക്ക് വിശപ്പ് അകറ്റാനും ദീർഘനേരം സംതൃപ്തി നൽകാനും സാധിക്കും. അതിനാൽ, അമിതമായ പഞ്ചസാരയോ അനാരോഗ്യകരമായ കൊഴുപ്പുകളോ അടങ്ങിയിരിക്കുന്ന ചില പാക്കേജുചെയ്ത ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം, ശരീരത്തിന് ആരോഗ്യകരമായ പോഷകങ്ങൾ നൽകുന്നതിനൊപ്പം വിശപ്പിനെ നേരിടാൻ സഹായിക്കുന്ന വാൽനട്ട് കഴിക്കാം.

മുട്ട

നിങ്ങളുടെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന മറ്റൊരു മികച്ച ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് മുട്ടയുടെ വെള്ള കഴിക്കുക. അധിക കലോറിയും കൊഴുപ്പും ഉപയോഗിക്കാതെ മുട്ടയുടെ വെള്ള ഉപയോഗിച്ച് വയർ നിറയ്ക്കാൻ കഴിയും.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ട് പോഷകസമൃദ്ധമായ ഒന്നാണ്. സാലഡ് ആയോ ജ്യൂസായോ പാചകം ചെയ്തോ കഴിക്കാം. ഇത് ഊർജം നൽകുകയും നിങ്ങളുടെ സ്റ്റാമിന വർധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന പോഷകങ്ങളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ആപ്പിൾ

ആപ്പിൾ നാരുകളാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ ബാഗിൽ ആപ്പിൾ കരുതുക. വിശക്കുമ്പോൾ വൃത്തിയായി കഴുകിയശേഷം കഴിക്കുക. ആപ്പിളിലെ ഈ നാരുകൾ ദഹനം വർധിപ്പിക്കുകയും കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വളർത്തുകയും ചെയ്യുന്നു. ഇത് ഉപാചപയപ്രവർത്തനം മെച്ചപ്പെടുത്തുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 5 foods help you to trying to lose weight