/indian-express-malayalam/media/media_files/2025/01/21/QsCKh5VuNb5l8Ch3twJB.jpg)
യോഗർട്ട്
യോഗർട്ടിൽ ഫ്രൂട്ട് ഫ്ലേവറുകൾ ചേർക്കുന്നത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണമായി തോന്നുമെങ്കിലും അവയിൽ പലപ്പോഴും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനുപകരം പ്ലെയിൻ ഗ്രീക്ക് യോഗർട്ടിൽ പഴങ്ങൾ ചേർത്ത് കഴിക്കുക.
/indian-express-malayalam/media/media_files/2025/01/21/fXft0TDQQneZLA3n4m8R.jpg)
ഇൻസ്റ്റന്റ് ന്യൂഡിൽസ്
കഴിക്കാൻ എളുപ്പമാണെങ്കിലും, ഇവയിൽ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അമിതമായ സോഡിയം എന്നിവയുണ്ട്. അവയ്ക്ക് പകരം ധാന്യങ്ങൾ കൊണ്ടുള്ള നൂഡിൽസ് തിരഞ്ഞെടുക്കുകയോ പച്ചക്കറികൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കിയ സൂപ്പ് കുടിക്കുകയോ ചെയ്യുക.
/indian-express-malayalam/media/media_files/2025/01/21/a0pFDlNheliWXKozN62Q.jpg)
പഞ്ചസാര പാനീയങ്ങൾ
പാക്കറ്റിലുള്ള ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ, മധുരം ചേർത്ത ചായകൾ എന്നിവയിൽ പഞ്ചസാര കൂടുതലാണ്, പക്ഷേ പോഷകമൂല്യം വളരെ കുറവാണ്. ഇവയ്ക്ക് പകരം വെള്ളം, മധുരമില്ലാത്ത ഹെർബൽ ടീ അല്ലെങ്കിൽ നാരങ്ങ വെള്ളം പോലുള്ള പാനീയങ്ങൾ തിരഞ്ഞെടുക്കുക.
/indian-express-malayalam/media/media_files/uploads/2017/04/biriyanichicken-biryani_759_thinkstockphotos-516417882.jpg)
ബിരിയാണി
നെയ്യ്, വറുത്ത ഉള്ളി, കൊഴുപ്പുള്ള മാംസം എന്നിവ നിറഞ്ഞ ബിരിയാണിയിൽ കലോറി കൂടുതലായിരിക്കും. ഇവയ്ക്കു പകരം വെജിറ്റബിൾ ബിരിയാണി കഴിക്കുക.
/indian-express-malayalam/media/media_files/2025/01/21/Hjgn2WKKFm30j3RZttvU.jpg)
റസ്റ്ററന്റ് ബുഫെകൾ
ബുഫെകളിൽ പലപ്പോഴും ഉയർന്ന കലോറി വിഭവങ്ങൾ ഉണ്ടായിരിക്കുകയും അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us