scorecardresearch

ഈ 5 പഴങ്ങൾ ദിവസവും കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

പഴങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്

ഈ 5 പഴങ്ങൾ ദിവസവും കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

പഴങ്ങൾ ഏതു സീസണിലും സുലഭമായി ലഭിക്കുന്നവയാണ്. മിക്ക പഴങ്ങളും മധുരമുള്ളതും ജലാംശം നൽകുന്നതും രുചികരവുമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും ലഭിക്കാൻ പഴങ്ങൾ കഴിക്കുന്നത് സഹായിക്കുന്നു. കൂടുതൽ പഴങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്.

പ്രതിദിനം കുറഞ്ഞത് രണ്ട് പഴമെങ്കിലും കഴിക്കുന്ന ആളുകൾക്ക്, ദിവസേന പകുതിയിൽ താഴെ ഭക്ഷണം കഴിക്കുന്നവരേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 36% കുറവാണെന്ന് 2021-ലെ ഒരു ഓസ്‌ട്രേലിയൻ പഠനം പറയുന്നു. നിരവധി പഴങ്ങൾ ലഭ്യമാണെങ്കിലും ദിവസവും കഴിക്കാൻ അനുയോജ്യമായ ചില പഴങ്ങളുണ്ട്. അവയിൽ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്.

  1. സ്ട്രോബെറി

സ്ട്രോബെറി വൈവിധ്യമാർന്നതും ആരോഗ്യകരവുമായ ഒരു പഴമാണ്. അവ മധുരമുള്ളതാണെങ്കിലും, പ്രമേഹമുള്ളവർക്കും കുറഞ്ഞ കാർബ് ഭക്ഷണക്രമത്തിലുള്ളവർക്കും അവ മികച്ച തിരഞ്ഞെടുപ്പാണ്. പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന നല്ലൊരു പഴമാണ്.

  1. തണ്ണിമത്തങ്ങ

വേനൽക്കാല പഴങ്ങളിൽ തണ്ണിമത്തനെക്കാൾ മികച്ചതായി ഒന്നുമില്ല. രുചികരം മാത്രമല്ല, തണ്ണിമത്തനിൽ ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. തണ്ണിമത്തനിൽ ഉയർന്ന അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്, ഇത് ചില കാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് നാരുകളാൽ സമ്പുഷ്ടമാണ്, കൂടാതെ സിട്രുലൈൻ പോലെയുള്ള ഗുണം ചെയ്യുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  1. വാഴപ്പഴം

ഊർജം ലഭിക്കുന്നതിനുള്ള മികച്ച പഴമാണ് വാഴപ്പഴം. അവ ദഹിപ്പിക്കാൻ എളുപ്പമാണ്, ഒരു ഇടത്തരം വാഴപ്പഴത്തിൽ 27 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള അവശ്യ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്.

  1. അവോക്കാഡോ

അവോക്കാഡോ മധുരമുള്ളതല്ല, പക്ഷേ തീർച്ചയായും നിങ്ങൾ കഴിക്കേണ്ട ഒരു പഴമാണിത്. മിക്ക പഴങ്ങളിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയിട്ടുണ്ട്. അവോക്കാഡോയുടെ മൂന്നിലൊന്നിൽ 100 കലോറിയും 9 ഗ്രാം ആരോഗ്യകരമായ കൊഴുപ്പും നാല് ഗ്രാം നാരുകളുമുണ്ട്. നാരുകളെല്ലാം അടങ്ങിയ അവോക്കാഡോ കുടലിന്റെ ആരോഗ്യത്തിന് കഴിക്കാവുന്ന മികച്ച പഴമാണ്.

  1. ബ്ലൂബെറി

ബ്ലൂബെറി രുചികരമായതുപോലെ തന്നെ ആരോഗ്യകരവുമാണ്. ബ്ലൂബെറി ആന്റി ഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. വൈൽഡ് ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 5 best fruits you should be eating every day