പ്രമേഹം ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ മറ്റ് ഘടകങ്ങൾ ആശ്രയിച്ചിരിക്കുന്നതായി ന്യൂട്രീഷ്യനിസ്റ്റ ലവ്‌നീത് ബത്ര പറഞ്ഞു.
Also Read : ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
- ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്
പ്രമേഹവും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനുള്ള കാരണമാകും. രാത്രിയിലെ ഉറക്കക്കുറവ് പോലും ഇൻസുലിൻ വർധിപ്പിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
- സമ്മർദം നിയന്ത്രിക്കുക
സമ്മർദത്തിലാണെങ്കിൽ ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ചേക്കാം. കൂടാതെ, അധിക സമ്മർദത്തിലാണെങ്കിൽ, സാധാരണ പ്രമേഹ നിയന്ത്രണ ദിനചര്യകൾ പിന്തുടരുന്നത് ബുദ്ധിമുട്ടായിരിക്കും.
- ഭക്ഷണത്തിൽ ലയിക്കുന്ന നാരുകൾ ഉൾപ്പെടുത്തുക
ഭക്ഷണത്തിൽ നാരുകളുടെ അളവ് വർധിപ്പിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ലയിക്കുന്ന നാരുകൾ (ദാൽ, ഓട്സ്, ആപ്പിൾ) പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.
- ഒരു ദിവസം കുറഞ്ഞത് 4-5 തവണ പച്ചക്കറികൾ കഴിക്കുക
പ്രമേഹമുള്ളവർ ദിവസവും 4-5 തവണയെങ്കിലും പച്ചക്കറികൾ കഴിക്കണം. പച്ചക്കറികൾ ആരോഗ്യകരമാണ്, വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്, ശരീരത്തിന് ആവശ്യമായ നാരുകൾ നൽകുന്നു. എല്ലാ ഭക്ഷണത്തിനൊപ്പവും പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മത്തങ്ങ കഴിക്കുമ്പോൾ പ്രമേഹരോഗി ശ്രദ്ധിക്കേണ്ടത് എന്താണ്?