scorecardresearch

വയറും വണ്ണവും കുറയ്ക്കുകയാണോ ലക്ഷ്യം? ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ ഉപേക്ഷിക്കൂ

ശരീരഭാരം കുറയ്ക്കാനും മികച്ച ആരോഗ്യം നിലനിർത്താനും ഉടനടി ഒഴിവാക്കേണ്ട നാല് കാര്യങ്ങളുണ്ട്

ശരീരഭാരം കുറയ്ക്കാനും മികച്ച ആരോഗ്യം നിലനിർത്താനും ഉടനടി ഒഴിവാക്കേണ്ട നാല് കാര്യങ്ങളുണ്ട്

author-image
Health Desk
New Update
health

Source: Freepik

ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടർന്നിട്ടും ശരീരഭാരം കുറയാത്ത അവസ്ഥ പലരെയും നിരാശരാക്കാറുണ്ട്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ദൈനംദിന ശീലങ്ങളിൽ കടന്നുകൂടുന്ന ചില കാര്യങ്ങളാണ് ഇതിന് പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാനും മികച്ച ആരോഗ്യം നിലനിർത്താനും ഉടനടി ഒഴിവാക്കേണ്ട നാല് കാര്യങ്ങളെക്കുറിച്ച് ബാരിയാട്രിക് സർജൻ ഡോ.റിസ്‌വാൻ ചൗധരി വിശദീകരിച്ചിട്ടുണ്ട്.

Advertisment

1. സീഡ് ഓയിൽ

സാധാരണ പാചകത്തിന് ഉപയോഗിക്കുന്ന കനോല ഓയിൽ, ചോളം ഓയിൽ, സോയാബീൻ ഓയിൽ തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. ഇവ യഥാർത്ഥത്തിൽ വ്യവസായ എണ്ണകൾക്ക് തുല്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇവ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പകരം വെണ്ണ, നെയ്യ്, അവോക്കാഡോ ഓയിൽ തുടങ്ങിയ പ്രകൃതിദത്ത കൊഴുപ്പുകൾ ഉപയോഗിക്കാൻ ശീലിക്കുക.

Also Read: പ്രമേഹത്തെ ഭയക്കാതെ കേക്ക് ആസ്വദിക്കാം; ഇത്ര നേരം നടന്നോളൂ

2. ഉച്ചയ്ക്ക് ശേഷമുള്ള കോഫി

ഉച്ചയ്ക്ക് ശേഷം കുടിക്കുന്ന കാപ്പി ഉറക്കത്തെയും മെറ്റബോളിസത്തെയും പ്രതികൂലമായി ബാധിക്കാം. കഫീൻ ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ശരീരം കൊഴുപ്പ് സംഭരിക്കാൻ ഇടയാക്കും. രാത്രിയിലെ സുഖകരമായ ഉറക്കം തടസപ്പെടുന്നതോടെ ശരീരത്തിന് ലഭിക്കേണ്ട സ്വാഭാവിക വിശ്രമവും മെറ്റബോളിസം ക്രമീകരിക്കാനുള്ള അവസരവും നഷ്ടപ്പെടുന്നു.

Also Read: പപ്പായയോ കിവിയോ: ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചത് ഏത്?

3. മദ്യപാനം

വണ്ണം കുറയ്ക്കാനുള്ള പരിശ്രമങ്ങളെ 50 ശതമാനത്തോളം മന്ദഗതിയിലാക്കാൻ ചെറിയ അളവിലുള്ള മദ്യപാനം പോലും കാരണമാകും. മദ്യം പൂർണമായും ഒഴിവാക്കുന്നത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകാനും വണ്ണം വേഗത്തിൽ കുറയ്ക്കാനും സഹായിക്കും. ഒരു മാസത്തേക്ക് മദ്യം പൂർണമായും ഒഴിവാക്കി നോക്കിയാൽ തന്നെ ഈ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാം.

Also Read: രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർന്നോ? മരുന്നോ കുത്തിവയ്പോ വേണ്ട; ഇതൊന്ന് ചെയ്ത് നോക്കൂ

4. റെഡിമെയ്ഡ് സാലഡ്

സാലഡ് കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും റെഡിമെയ്ഡ് സാലഡുകൾ അപകടകാരികളാണ്. കടകളിൽ നിന്ന് വാങ്ങുന്ന പല സാലഡുകളിലും പഞ്ചസാരയും രാസവസ്തുക്കളും സീഡ് ഓയിലുകളും അമിതമായി അടങ്ങിയിട്ടുണ്ട്. 'ലോ ഫാറ്റ്' എന്ന് ലേബൽ ചെയ്തവയിൽ പോലും അമിതമായ അളവിൽ പഞ്ചസാര ഉണ്ടാകാൻ സാധ്യതയുണ്ട്. പകരം ഒലീവ് ഓയിൽ, നാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വീട്ടിൽ തന്നെ സാലഡ് തയ്യാറാക്കുന്നതാണ് ഉചിതം.

ഈ നാല് ശീലങ്ങൾ നിങ്ങളുടെ ജീവിതശൈലിയിൽ നിന്ന് ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് ഡോക്ടർ ഉറപ്പുനൽകുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ അവൽ, പാൽ ഉത്പന്നങ്ങൾ തൊടാറില്ല; 36-ാം വയസിലും 'അഴകിൻ റാണി' തമന്നയുടെ ഫിറ്റ്‌നസ് രഹസ്യം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: