/indian-express-malayalam/media/media_files/2025/09/02/weight-loss-2025-09-02-11-58-48.jpg)
Source: Freepik
പുതു വർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ശരീരഭാരം കുറച്ച് ഫിറ്റ് ആകാൻ ആഗ്രഹിക്കുന്നവർക്കായി, ചെന്നൈ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലകനും ക്യുബിറ്റ്ഫിറ്റ് സ്ഥാപകനുമായ വിവേക് തിരുവെങ്കടം നാല് ലളിതവും എന്നാൽ ഫലപ്രദവുമായ വഴികൾ നിർദേശിച്ചിട്ടുണ്ട്. വലിയ കഠിനാധ്വാനം ഇല്ലാതെ തന്നെ അധിക കിലോ കുറയ്ക്കാൻ സഹായിക്കുന്ന നാല് കാര്യങ്ങൾ ശ്രദ്ധയോടെ പിന്തുടർന്നാൽ ഫലം ഉറപ്പാണ്.
1. കൊഴുപ്പ് കുറയ്ക്കുക, കാർബോഹൈഡ്രേറ്റ് വേണ്ട
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പലരും ആദ്യം ചെയ്യുന്നത് കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായി ഒഴിവാക്കുക എന്നതാണ്. എന്നാൽ അതിനു പകരം ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് വിവേക് പറയുന്നു. കാരണം കൊഴുപ്പിൽ കാലറി വളരെ കൂടുതലാണ്. പ്രത്യേകിച്ച് രാത്രി ഭക്ഷണത്തിൽ എണ്ണയുടെ അംശം പരമാവധി കുറയ്ക്കുക. ഉദാഹരണത്തിന്, ഓംലെറ്റ് ഉണ്ടാക്കാൻ എണ്ണ ചെറിയ രീതിയിൽ സ്‌പ്രേ ചെയ്യുക, പച്ചക്കറികൾ ഫ്രൈ ചെയ്യുന്നതിനു പകരം വേവിച്ചോ ആവികയറ്റിയോ കഴിക്കുക. വറുത്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കും, ഗ്യാസ് ഒഴിവാക്കും; ഈ ഇല ദിവസവും ചവയ്ക്കാം
2. പാനീയങ്ങളിലെ കാലറി കുറയ്ക്കുക
നമ്മൾ അറിയാതെ തന്നെ അമിതമായ കാലറി ശരീരത്തിലെത്തുന്നത് പലപ്പോഴും പാനീയങ്ങളിലൂടെയാണ്. ഉയർന്ന കാലറിയുള്ള പാനീയങ്ങൾ ഒഴിവാക്കണം. ഉദാഹരണത്തിന്, വൈകുന്നേരങ്ങളിൽ പാൽ ചേർത്ത കാപ്പി ഒഴിവാക്കി അതിനു പകരം കട്ടൻ കാപ്പിയോ മറ്റോ ശീലമാക്കുക. ഈയൊരു ചെറിയ മാറ്റം പോലും ധാരാളം അനാവശ്യ കാലറികൾ കുറയ്ക്കാൻ സഹായിക്കും.
Also Read: മരുന്ന്, വ്യായാമം, ഉപ്പ് കുറഞ്ഞ ഭക്ഷണം; രക്തസമ്മർദം നിയന്ത്രിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
3. ഭക്ഷണ ശേഷം നടക്കുക
വലിയ വ്യായാമങ്ങൾ ചെയ്യാൻ സമയം കിട്ടുന്നില്ലെങ്കിൽ വിഷമിക്കേണ്ട. ഭക്ഷണം കഴിച്ച ശേഷം അൽപനേരം നടക്കുന്നത് പോലും ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം വെറും പത്ത് മിനിറ്റ് നടക്കാൻ സമയം കണ്ടെത്തുക. ഈ ലളിതമായ ശീലം നിങ്ങളുടെ ദൈനംദിന നടത്തം വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ഊർജ്ജം ചെലവഴിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
Also Read: നേരത്തെ അത്താഴം, പതിവ് വ്യായാമം; പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാൻ ഈ 4 കാര്യങ്ങൾ ശീലമാക്കൂ
4. ഒരേ പ്രഭാതഭക്ഷണം ശീലമാക്കുക
എല്ലാ ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഒരേ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ ആർത്തി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നിങ്ങളുടെ പ്രഭാതഭക്ഷണം ഉയർന്ന പ്രോട്ടീനും ഫൈബറും അടങ്ങിയതാണെന്ന് ഉറപ്പാക്കുക. ഇത് വയറു നിറഞ്ഞിരിക്കാൻ സഹായിക്കുകയും അതുവഴി സ്വാഭാവികമായി കാലറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
ഈ നാല് കാര്യങ്ങൾ ജീവിതത്തിൽ കൊണ്ടുവരികയാണെങ്കിൽ, പുതുവത്സര ആഘോഷങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ഫലങ്ങൾ കണ്ട് തുടങ്ങാമെന്ന് വിവേക് തിരുവെങ്കടം ഉറപ്പിച്ചു പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മെലിയാൻ ആഗ്രഹമുണ്ടോ? 50 ദിവസം കൊണ്ട് 15 കിലോ കുറയ്ക്കാൻ 15 വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us