/indian-express-malayalam/media/media_files/2026/02/20/health-life-2026-02-20-11-13-10.jpg)
Image Source: Freepik
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് പലരും ആശയക്കുഴപ്പത്തിലാണ്. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കണമെന്നും ഫാറ്റ് കുറയ്ക്കണമെന്നുമൊക്കെയുള്ള ഉപദേശങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ കഠിനമായ ഡയറ്റുകൾക്ക് പകരം ഭക്ഷണരീതിയിൽ കൃത്യമായ ഒരു ഘടന കൊണ്ടുവരികയാണ് വേണ്ടതെന്ന് പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറയുന്നു. ഇതിനായി അവർ നിർദേശിക്കുന്ന നാല് പ്രധാന ഘട്ടങ്ങൾ ഇവയാണ്.
Also Read: കാപ്പി കുടിക്കാം, ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാം; 25 വർഷത്തെ അനുഭവസമ്പത്തുള്ള ഡോക്ടർ
1. പ്ലേറ്റിൽ പകുതിയും പച്ചക്കറികൾ
ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പ്ലേറ്റിന്റെ പകുതി ഭാഗവും പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക. ഇവ വേവിച്ചതോ, സലാഡ് രൂപത്തിലോ ആകാം. പച്ചക്കറികളിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
Also Read: പൊണ്ണത്തടി: ഇനി കണ്ടില്ലെന്ന് നടിക്കാനാവാത്ത നയപരമായ പരാജയം
2. ഓരോ നേരവും 25-30 ഗ്രാം പ്രോട്ടീൻ
പ്രോട്ടീൻ എന്നത് കേവലം ഒരു ഓപ്ഷനല്ല, മറിച്ച് മെറ്റബോളിസം നിയന്ത്രിക്കാനുള്ള പ്രധാന ഘടകമാണ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് പനീർ, തൈര്, മുട്ട, ചെറുപയർ വിഭവങ്ങൾ, കടല, സോയ, ചിക്കൻ അല്ലെങ്കിൽ മത്സ്യം എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് വയർ നിറഞ്ഞ സംതൃപ്തി നൽകുകയും അനാവശ്യ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
Also Read: ദിവസവും ഒരു വാഴപ്പഴം കഴിക്കാം; ഉദരരോഗങ്ങളെ തടയാം, ഒപ്പം ഡോക്ടറെ അകറ്റി നിർത്താം
3. കാർബോഹൈഡ്രേറ്റ് ഒഴിവാക്കണ്ട, പകരം 'സ്ലോ കാർബ്സ്' തിരഞ്ഞെടുക്കാം
അരിഭക്ഷണമോ കാർബോഹൈഡ്രേറ്റോ പൂർണമായും ഒഴിവാക്കേണ്ടതില്ല. പകരം തവിടുകളയാത്ത അരി (മട്ടയരി/ബ്രൗൺ റൈസ്), ഓട്സ്, റാഗി, ചോളം, ഗോതമ്പ് തുടങ്ങിയ 'സ്ലോ കാർബ്സ്' തിരഞ്ഞെടുക്കുക. കാർബോഹൈഡ്രേറ്റ് മാത്രമായി കഴിക്കാതെ, പ്രോട്ടീനും പച്ചക്കറികൾക്കും ഒപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.
4. ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും കൃത്യനിഷ്ഠ
ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് അത് കഴിക്കുന്ന സമയവും. പ്രധാനമായ മൂന്ന് നേരത്തെ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം ഒഴിവാക്കാം. ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
ദിവസവും കുറഞ്ഞത് 7 മണിക്കൂർ സുഖകരമായ ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവും വൈകിയുള്ള ആഹാരവും ശരീരഭാരം കുറയ്ക്കുന്നത് തടസപ്പെടുത്തുകയും പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വീട്ടിലിരുന്ന് ബ്ലഡ് ഷുഗർ പരിശോധിക്കാറുണ്ടോ? ഈ തെറ്റുകൾ ഒഴിവാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us