scorecardresearch

മുന്തിരി കഴിക്കണമെന്ന് പറയുന്നതിന്റെ 4 കാരണങ്ങൾ

വിറ്റാമിനുകൾ, ധാതുക്കൾ, ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുന്തിരി

മുന്തിരി കഴിക്കണമെന്ന് പറയുന്നതിന്റെ 4 കാരണങ്ങൾ

പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ദിവസവും പഴങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുള്ളത്. മുന്തിരി ഒട്ടുമിക്കപേർക്കും ഇഷ്ടമുള്ള പഴമാണ്. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളാലും പേരു കേട്ട പഴമാണിത്. വിറ്റാമിനുകൾ, ധാതുക്കൾ, ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുന്തിരി. ലഘുഭക്ഷണ ഓപ്ഷനായും പലരും മുന്തിരി കഴിക്കാറുണ്ട്.

എന്നാൽ, അമിതമായാൽ എന്തും ശരീരത്തിന് ദോഷം ചെയ്യും. അതുപോലെ തന്നെ മുന്തിരി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ, എപ്പോഴും മിതമായ അളവിൽ മുന്തിരി കഴിക്കുന്നതാണ് ഉചിതം. അതിലൂടെ പഴത്തിന്റെ പരമാവധി ആരോഗ്യ ഗുണങ്ങൾ നേടാനാകും.

മുന്തിരി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് നല്ലത്

മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും മുന്തിരിയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന റെസ്‌വെരാട്രോൾ അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

വീക്കം കുറയ്ക്കാൻ സഹായിക്കുന്നു

വിട്ടുമാറാത്ത വീക്കം ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, മറ്റ് പല ആരോഗ്യ അവസ്ഥകൾക്കും കാരണമാകാം. മുന്തിരിയിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, പോളിഫെനോൾസ്, ആന്തോസയാനിനുകൾ എന്നിവയ്‌ക്കൊപ്പം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും വിട്ടുമാറാത്ത വീക്കം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബ്ലഡ് പ്രഷർ നിയന്ത്രിക്കും

മുന്തിരിയിൽ വലിയ അളവിൽ പൊട്ടാസ്യവും ചെറിയ അളവിൽ സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. പൊട്ടാസ്യം രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കും

പൊട്ടാസ്യം, മാംഗനീസ് തുടങ്ങി എല്ലാുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ നിരവധി ധാതുക്കളും വിറ്റാമിനുകളായ ബി, സി, കെ എന്നിവയും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ദുർബലമായ എല്ലുകളിലേക്ക് നയിക്കുന്ന അവസ്ഥയായ ഒസ്റ്റിയോപൊറാസിസ് വരുന്നത് തടയാൻ മുന്തിരി സഹായിക്കും.

മുന്തിരി അമിതമായി കഴിച്ചാൽ സംഭവിക്കുന്നത്

ധാരാളം മുന്തിരി കഴിക്കുമ്പോൾ, അവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കാരണം ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. കൂടാതെ, മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ ദഹനപ്രശ്നത്തിന് കാരണമായേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 4 reasons why you should add grapes to your diet