/indian-express-malayalam/media/media_files/2026/02/05/mutton-curry-2026-02-05-11-18-50.jpg)
Image Source: Freepik
യൂറിക് ആസിഡ് വർധിക്കുന്നത് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. യൂറിക് ആസിഡ് കൂടിയാൽ ഉടൻ തന്നെ മാംസാഹാരവും പയർവർഗങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ റെഡ് മീറ്റും മദ്യവും പൂർണ്ണമായും ഉപേക്ഷിച്ചിട്ടും പലരിലും യൂറിക് ആസിഡിന്റെ അളവ് കുറയാറില്ല. ഇതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.ഗഗൻദീപ് സിങ്.
ശരീരത്തിലെ കോശങ്ങളിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന പ്യൂരിൻ എന്ന സംയുക്തം വിഘടിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോൽപ്പന്നമാണ് യൂറിക് ആസിഡ്. സാധാരണഗതിയിൽ ഇത് രക്തത്തിൽ ലയിച്ച് വൃക്കകൾ വഴി പുറന്തള്ളപ്പെടും. എന്നാൽ ഇതിന്റെ അളവ് പരിധി വിടുമ്പോൾ ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയുണ്ടാകുന്നു.
Also Read: കൊളസ്ട്രോൾ കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഇതാ ഡോക്ടർ നിർദേശിക്കുന്ന 3 ലളിത വഴികൾ
മാംസാഹാരം ഒഴിവാക്കിയാലും യൂറിക് ആസിഡ് കുറയാത്തത് എന്തുകൊണ്ട്?
നമ്മൾ കഴിക്കുന്ന മാംസമോ പനീറോ പയർവർഗങ്ങളോ മാത്രമല്ല യൂറിക് ആസിഡ് വർധിപ്പിക്കുന്നതെന്ന് ഡോ.ഗഗൻദീപ് സിങ് പറയുന്നു. ഇതിന് പിന്നിൽ മറ്റു ചില പ്രധാന കാരണങ്ങളുണ്ട്. ശരീരത്തിലെ 70% യൂറിക് ആസിഡും ഉത്പാദിപ്പിക്കുന്നത് നമ്മുടെ കരളാണ്. ഭക്ഷണത്തിലൂടെ കേവലം 30% മാത്രമേ എത്തുന്നുള്ളൂ. പഞ്ചസാരയിലും മധുരപാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ആണ് യഥാർത്ഥ വില്ലൻ. കരൾ ഫ്രക്ടോസിനെ സംസ്കരിക്കുമ്പോൾ അതിന്റെ ഉപോൽപ്പന്നമായി യൂറിക് ആസിഡ് പുറന്തള്ളപ്പെടുന്നു.
Also Read: ഇന്ത്യയിലെ പത്തിൽ നാല് കാൻസർ കേസുകളും തടയാൻ കഴിയുമെന്ന് പഠനം
മട്ടൺ കഴിക്കുന്നതിനേക്കാൾ വേഗത്തിൽ യൂറിക് ആസിഡ് വർധിപ്പിക്കാൻ സമോസയും മധുരപലഹാരങ്ങളും പാക്കറ്റ് ജ്യൂസുകളും കാരണമാകും. തേൻ, പഴച്ചാറുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നതും യൂറിക് ആസിഡ് കൂടാൻ ഇടയാക്കും.
യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാൻ 4 വഴികൾ
മധുരപാനീയങ്ങൾ ഒഴിവാക്കുക: പഞ്ചസാര ചേർത്ത പാനീയങ്ങൾ, സോഡ, കൃത്രിമ മധുരം ചേർത്ത പഴച്ചാറുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.
കാർബോഹൈഡ്രേറ്റ് കുറയ്ക്കുക: സംസ്കരിച്ച ഭക്ഷണങ്ങളും മൈദ അടങ്ങിയ പലഹാരങ്ങളും കുറയ്ക്കുക. പാക്കറ്റ് ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര ശ്രദ്ധിക്കുക.
Also Read: ആർത്തവ വേദന അലട്ടുന്നുണ്ടോ? പൈനാപ്പിളും കറുവാപ്പട്ടയും പരീക്ഷിച്ചു നോക്കൂ
പ്രോട്ടീൻ ഒഴിവാക്കരുത്: യൂറിക് ആസിഡ് ഉണ്ടെന്ന് കരുതി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ല. ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ അമിതമായ യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടും യൂറിക് ആസിഡ് കുറയുന്നില്ലെങ്കിൽ വിദഗ്ധനായ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രിയിൽ പല്ല് തേക്കാറില്ലേ? നിങ്ങളുടെ ഹൃദയം അപകടത്തിലായേക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us