ശരീര ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അമിത ഭക്ഷണം, സമ്മർദം, ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം ഇവയൊക്കെ ശരീര ഭാരം കൂട്ടും. ശരീരഭാരം കുറയ്ക്കാൻ ഇഷ്ടമുള്ള ഭക്ഷണമൊക്കെ മാറ്റിവച്ച് ഡയറ്റ് നോക്കുന്നവരുണ്ട്. എന്നാൽ ഡയറ്റ് നോക്കാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നാണ് ന്യൂട്രീഷ്യണലിസ്റ്റ് അസ്ര ഖാൻ പറയുന്നത്.
ശരീരത്തിന് ലഭിക്കേണ്ട കലോറിയിൽ ഒട്ടും കുറവു വരാതെ തന്നെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം. ഇതിനായി മൂന്നു കാര്യങ്ങൾ പിന്തുടർന്നാൽ മതിയാകും.
- നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ ചെറിയ പാത്രം ഉപയോഗിക്കുക
- പാത്രത്തിന്റെ പകുതി സലാഡ് കൊണ്ട് നിറയ്ക്കുക. ഇതിലൂടെ നിറയെ ഫൈബർ ലഭിക്കുകയും വയറു നിറഞ്ഞുവെന്ന സംതൃപ്തി ലഭിക്കുകയും ചെയ്യും
- ഡയറ്റിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. ഇത് ദീർഘനേരം വിശപ്പ് ശമിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഡയറ്റ് നോക്കിയിട്ടും ശരീര ഭാരം കുറയുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ