ചിട്ടയായ ജീവിത ശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷർ നിയന്ത്രണത്തിലാക്കാൻ സാധിക്കും. ബിപി അഥവാ ബ്ലഡ് പ്രഷർ അല്ലെങ്കിൽ രക്തസമ്മർദ്ദം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ രക്തം പമ്പ് ചെയ്യാൻ നമ്മുടെ ഹൃദയം ഉപയോഗിക്കുന്ന ശക്തിയുടെ അളവാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്.
രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ പാടുപെടുകയാണോ? ഈ മൂന്നു ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധി വരെ അവ നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി.
വെളുത്തുള്ളി
ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം വർധിപ്പിക്കുന്ന വെളുത്തുള്ളി പേശികളെ വിശ്രമിക്കാനും രക്തക്കുഴലുകൾ വികസിക്കാനും സഹായിക്കുന്നു. ഈ മാറ്റങ്ങൾ രക്തസമ്മർദ്ദത്തിന്റെ ഒരു സാധാരണ ഘടകമായ ഹൈപ്പർടെൻഷൻ കുറയ്ക്കും.
മത്സ്യം
ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ വലിയ അളവിൽ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.
ഗ്ലൈസെമിക് ഇൻഡക്സ് പഴങ്ങളും പച്ചക്കറികളും
ഉയർന്ന/കുറഞ്ഞ രക്തസമ്മർദ്ദത്തിനുള്ള കാരണങ്ങളിലൊന്ന് അമിതവണ്ണം ആയിരിക്കാം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രക്തസമ്മർദ്ദം ചികിത്സിക്കാൻ സഹായിക്കുന്ന നാരുകളുടെയും ധാതുക്കളുടെയും അളവ് വർധിപ്പിക്കും.
മുകളിൽ പറഞ്ഞവയെല്ലാം പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവയെല്ലാം രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം