/indian-express-malayalam/media/media_files/2025/12/03/blood-sugar-2025-12-03-10-47-59.jpg)
നമ്മുടെ ശരീരത്തിലെ പ്രധാന ഊർജ സ്രോതസാണ് രക്തത്തിലെ പഞ്ചസാര അഥവാ ഗ്ലൂക്കോസ്. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇത് ശരീരത്തിന് ലഭിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/21/blood-sugar-2025-10-21-15-57-52.jpg)
പ്രമേഹമുള്ളവരിലും അല്ലാത്തവരിലും ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ മരുന്നുകളെ മാത്രം ആശ്രയിക്കാതെ, ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് നിയന്ത്രിക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/09/09/blood-sugar-2025-09-09-14-30-01.jpg)
പഞ്ചസാര കൂടുന്നത് പോലെ തന്നെ അപകടകരമാണ് അത് പെട്ടെന്ന് കുറയുന്നതും (70 mg/dL-ൽ താഴെ). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
/indian-express-malayalam/media/media_files/2025/05/20/X6tXRwegj4iM3OiaSpFj.jpg)
നടത്തവും സ്ക്വാറ്റുകളും
ഭക്ഷണത്തിന് ശേഷം 20 മിനിറ്റ് നടക്കുകയും അതിന് പിന്നാലെ 20 തവണ 'ബോഡി സ്ക്വാറ്റുകൾ' ചെയ്യുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. പേശികൾ ചുരുങ്ങുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ഊർജ്ജമായി വേഗത്തിൽ മാറ്റപ്പെടുന്നു.
/indian-express-malayalam/media/media_files/2025/08/25/drink-water-2025-08-25-09-24-32.jpg)
ധാരാളം വെള്ളം കുടിക്കുക
വെള്ളം നേരിട്ട് പഞ്ചസാരയുടെ അളവ് കുറയ്ക്കില്ലെങ്കിലും നിർജലീകരണം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ സാന്ദ്രത വർധിക്കുന്നു. കുറഞ്ഞത് രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് വഴി വൃക്കകൾക്ക് അധികമുള്ള പഞ്ചസാരയെ പുറന്തള്ളാൻ എളുപ്പമാകുന്നു.
/indian-express-malayalam/media/media_files/2024/11/09/rm3L2tiSenmeZNTa1qUy.jpg)
അന്നജം കുറഞ്ഞ പച്ചക്കറികൾ ആദ്യം കഴിക്കുക
ഭക്ഷണം കഴിക്കുന്നതിന് മുൻപ് രണ്ട് കപ്പ് അന്നജം കുറഞ്ഞ പച്ചക്കറികൾ കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us