scorecardresearch
Latest News

ഭക്ഷണശേഷം വയർ വീർത്തിരിപ്പുണ്ടോ? ഈ മൂന്നു ചെറിയ തെറ്റുകൾ ഒഴിവാക്കൂ

മിക്കവാറും ഭക്ഷണശേഷം വയർ വീർക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?. എങ്കിൽ, നിങ്ങളുടെ ഭക്ഷണരീതി തെറ്റെന്നാണ് മനസിലാകുന്നത്

gut health, health news, ie malayalam

ഇഷ്ടമുള്ളതും രുചികരവുമായ ഭക്ഷണശേഷം വയർ വീർക്കുന്നത് പലരെയും ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. അസിഡിറ്റി, ഛർദി, മറ്റ് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എന്നിവയും കൂടിയായാൽ പിന്നെ പറയേണ്ടതില്ല. സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നത് തെറ്റല്ല, എന്നാൽ നിങ്ങൾ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതാണ് ഇത്തരം അനന്തരഫലങ്ങളിലേക്ക് എത്തിക്കുന്നത്.

മിക്കവാറും ഭക്ഷണശേഷം വയർ വീർക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?. എങ്കിൽ, നിങ്ങളുടെ ഭക്ഷണരീതി തെറ്റെന്നാണ് മനസിലാകുന്നത്. ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന ചില സാധാരണ തെറ്റുകളിലൂടെ ഇവ തിരിച്ചറിയാം. ഈ തെറ്റുകൾ ഭക്ഷണശേഷം ഉടൻ വയർ വീർക്കുന്നതിന് കാരണമാകാം.

വയർ വീർക്കുന്നതിന് കാരണമാകുന്ന ചില സാധാരണ തെറ്റുകളെക്കുറിച്ച് ഫിറ്റ്നസ് ട്രെയിനറും ഡയറ്റ് വിദഗ്ധയുമായ സൗമ്യ ലുഹാദിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഈ തെറ്റുകൾ ചെയ്യുന്നത് നിർത്താൻ സമയമായെന്ന് അവർ പറയുന്നു.

  1. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക

വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ, കൂടുതൽ വായു വിഴുങ്ങുന്നു, ഇത് വയർ വീർക്കുന്നതിനും ഗ്യാസിനും കാരണമാകും. ഭക്ഷണം സാവധാനത്തിൽ ശരിയായി ചവയ്ക്കുന്നത് ഭക്ഷണത്തിന്റെ വലിയ കണങ്ങളെ ചെറിയവയായി വിഘടിപ്പിക്കാൻ സഹായിക്കുന്നു, ഇത് ദഹനത്തെ സഹായിക്കുന്നു.

  1. എരിവ് കൂടുതലുള്ള ഭക്ഷണം

ചുവന്ന മുളകുപൊടി ദൈനംദിന ആവശ്യത്തിൽ കവിഞ്ഞാൽ, അത് അസിഡിറ്റിക്ക് കാരണമാകും. അങ്ങനെ, വയർ വീർക്കുന്നു.

  1. വളരെയധികം സോഡയും ഉപ്പും

ഉയർന്ന സോഡിയം കഴിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു; അവയിലൊന്നാണ് അസിഡിറ്റിക്കും വയറു വീർക്കുന്നതിനും ഇടയാക്കുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങൾ.

വയർ വീർക്കലിൽനിന്നും എങ്ങനെ രക്ഷ നേടാം

ചില ഭക്ഷണങ്ങൾ വയർ വീർക്കുന്നതിന് കാരണമാകുന്നുവെങ്കിൽ, അത് മാറ്റാൻ സഹായിക്കുന്ന മറ്റ് ചിലതുണ്ട്. ഒരു പാത്രം തൈര് കഴിക്കാം, കുറച്ച് പെരുംജീരകം ചവയ്ക്കാം, ഒരു വാഴപ്പഴമോ വെള്ളരിക്കയോ കഴിക്കാം അല്ലെങ്കിൽ ചെറുചൂടുള്ള ഹെർബൽ ടീ കുടിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 3 silly mistakes that makes you bloat after meals