scorecardresearch
Latest News

ദിവസവും മൂന്നു മാതള നാരങ്ങ കഴിക്കൂ, രക്തസമ്മർദം കുറയ്ക്കാം

ദിവസവും മാതള നാരങ്ങ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും

Pomegranate, health, ie malayalam

ഇന്ത്യയിൽ ഏറ്റവും സാധാരണമായ പഴങ്ങളിൽ ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ദിവസവും അവ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. മാതള നാരങ്ങ വളരെ ശക്തമായ ആന്റി എഥെറോജനിക് ഏജന്റാണ്. ധമനികളെ ശുദ്ധീകരിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകൾ അടയുന്നത് തടയുകയും ചെയ്യുന്ന വളരെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ടെന്ന് അവർ പറഞ്ഞു.

ഉയർന്ന രക്തസമ്മർദമുള്ളവർ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ദിവസവും മൂന്ന് മാതള നാരങ്ങ കഴിക്കുന്നത് നല്ലതാണെന്ന് പോഷകാഹാര വിദഗ്‌ധർ പറയുന്നു. അവരുടെ ഹൃദയാരോഗ്യത്തിന് ഇത് ഗുണം ചെയ്യും, കൂടാതെ രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ആരോഗ്യമുള്ള ഹൃദയത്തിന് മൂന്ന് മാതള നാരങ്ങ കഴിച്ചാൽ മാത്രം പോരാ. രക്തസമ്മർദം കുറയ്ക്കുന്നതിനും ധമനികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനൊപ്പം കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളെ സഹായിക്കും. ജീവിതശൈലിയിൽ മാറ്റേണ്ടി ചില കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.

  • കൂടുതൽ നാരുകൾ കഴിക്കുക: വൈറ്റ് ബ്രെഡുകൾക്കും പാസ്തയ്ക്കും പകരം ധാന്യങ്ങൾ കഴിക്കുക.
  • ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.
  • ഭക്ഷണത്തിലെ കൊളസ്ട്രോൾ പരിമിതപ്പെടുത്തുക. പാൽ, ചീസ് മുതലായവയുടെ ഉപഭോഗം കുറയ്ക്കുക.
  • ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുക: നട്സ്, ഒലിവ് ഓയിൽ, അവോക്കാഡോ.
  • സംസ്കരിച്ച ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും ഒഴിവാക്കുക.
  • ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക – ഉപ്പിലെ ഉയർന്ന സോഡിയം ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുന്നു.
  • മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക.
  • പുകവലി ഉപേക്ഷിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 3 pomegranates a day could lower your blood pressure

Best of Express