scorecardresearch

ബിപിയും ഹൃദ്രോഗങ്ങളും വിട്ടൊഴിയും; ഈ 3 ഭക്ഷണങ്ങൾ പടിക്ക് പുറത്താക്കൂ

വിദഗ്‌ധർ പറയുന്നതനുസരിച്ച്, യഥാർത്ഥ തന്ത്രം കുറച്ച് കഴിക്കുന്നതിലല്ല, മറിച്ച് അടുക്കള ഷെൽഫുകളിൽ നിന്ന് എന്ത് നീക്കം ചെയ്യണമെന്ന് അറിഞ്ഞുകൊണ്ട് ബുദ്ധിപൂർവ്വം ഭക്ഷണം കഴിക്കുന്നതിലാണ്

വിദഗ്‌ധർ പറയുന്നതനുസരിച്ച്, യഥാർത്ഥ തന്ത്രം കുറച്ച് കഴിക്കുന്നതിലല്ല, മറിച്ച് അടുക്കള ഷെൽഫുകളിൽ നിന്ന് എന്ത് നീക്കം ചെയ്യണമെന്ന് അറിഞ്ഞുകൊണ്ട് ബുദ്ധിപൂർവ്വം ഭക്ഷണം കഴിക്കുന്നതിലാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Heart Health

Source: Freepik

ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നതോ, ദിവസം മുഴുവൻ ഊർജക്കുറവുള്ളതോ, അല്ലെങ്കിൽ ലഘുവായ ഭക്ഷണം കഴിച്ചിട്ടും രക്തസമ്മർദം ക്രമാതീതമായി ഉയരുന്നതോ നാമെല്ലാവരും കണ്ടിട്ടുണ്ടാകും. ഭക്ഷണം ഒഴിവാക്കുകയോ കുറച്ച് കഴിക്കുകയോ ചെയ്യുക എന്നതാണ് ഇതിന് പരിഹാരമായി പലരും കരുതുന്നത്. പക്ഷേ അത് പലപ്പോഴും തിരിച്ചടിയാകുകയും നിങ്ങളെ ക്ഷീണിതരും പോഷകക്കുറവുള്ളവരുമാക്കി മാറ്റുകയും ചെയ്യും.

Advertisment

വിദഗ്‌ധർ പറയുന്നതനുസരിച്ച്, യഥാർത്ഥ തന്ത്രം കുറച്ച് കഴിക്കുന്നതിലല്ല, മറിച്ച് അടുക്കള ഷെൽഫുകളിൽ നിന്ന് എന്ത് നീക്കം ചെയ്യണമെന്ന് അറിഞ്ഞുകൊണ്ട് ബുദ്ധിപൂർവ്വം ഭക്ഷണം കഴിക്കുന്നതിലാണ്. ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ.ശുഭം വാത്സ്യ, രക്തസമ്മർദം, ഹൃദയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മിക്ക ആളുകളും ഉടനടി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ട മൂന്ന് സാധാരണ ഭക്ഷണ സാധനങ്ങളെക്കുറിച്ച് പറയുകയുണ്ടായി. 

Also Read: രാവിലെ മുട്ട, ഉച്ചയ്ക്ക് ചിക്കനോ മത്സ്യമോ, 7 മണിക്ക് അത്താഴം; 64 ലും സുനിൽ ഷെട്ടി ഫിറ്റ്

1. വൈകുന്നേരത്തെ പായ്ക്കറ്റ് ലഘുഭക്ഷണങ്ങളോട് ഗുഡ്ബൈ പറയുക

അത് നിങ്ങളുടെ അച്ഛന്റെ വൈകുന്നേരത്തെ ലഘുഭക്ഷണമോ നിങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണമോ ആകാം, പക്ഷേ ആ പാക്കറ്റ് ഭക്ഷണങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. കടകളിൽ നിന്ന് വാങ്ങുന്ന മിക്ക ഭക്ഷണ ഇനങ്ങളിലും സോഡിയവും അനാരോഗ്യകരമായ എണ്ണകളും അടങ്ങിയിട്ടുണ്ടെന്നും ഇവ രണ്ടും ഉയർന്ന രക്തസമ്മർദത്തിനും ഹൃദയാഘാതത്തിനും കാരണമാകുമെന്നും ഡോ.വാത്സ്യ ചൂണ്ടിക്കാട്ടി.

Advertisment

ഒരു ബദലായി, അദ്ദേഹം വറുത്ത മഖാന കഴിക്കാൻ നിർദേശിച്ചു. ഇത് പ്രോട്ടീൻ സമ്പുഷ്ടവും ധാതുക്കൾ നിറഞ്ഞതുമായ ലഘുഭക്ഷണമാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാകാതെ തന്നെ ആസക്തിയെ തൃപ്തിപ്പെടുത്തുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Also Read: പ്രമേഹം മാറ്റാനാവില്ല, ഇൻസുലിൻ തുടങ്ങിയാൽ നിർത്താനാവില്ല; തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി ഡോക്ടർ

2. ഫ്ലേവേർഡ് യോഗർട്ട് ഒഴിവാക്കുക

സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്ന വർണ്ണാഭമായ, ഫ്രൂട്ടി യോഗർട്ട് കപ്പുകൾ ആരോഗ്യകരമായി തോന്നുമെങ്കിലും അവയിൽ പലപ്പോഴും ഉയർന്ന അളവിൽ പഞ്ചസാരയും കൃത്രിമ രുചിയും അടങ്ങിയിട്ടുണ്ട്. ഡോ. വാത്സ്യയുടെ അഭിപ്രായത്തിൽ, ഇവ കുടലിലെ സൂക്ഷ്മാണുക്കളെ അസ്വസ്ഥമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും.

അനാവശ്യമായ പഞ്ചസാര ചേർക്കാതെ പ്രകൃതിദത്ത പ്രോബയോട്ടിക്സ് നൽകുന്ന പ്ലെയിൻ യോഗർട്ടോ ഗ്രീക്ക് യോഗർട്ടോ ഉപയോഗിക്കാൻ അദ്ദേഹം ശുപാർശ ചെയ്തു. ഈ ചെറിയ മാറ്റം ദഹനം മെച്ചപ്പെടുത്താനും ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താനും സഹായിക്കുന്നു.

Also Read: ഷുഗർ നിയന്ത്രിക്കാം, സുഖമായി ഉറങ്ങാം, ചർമ്മം സുന്ദരമാക്കാം; രാത്രിയിൽ ഈ വെള്ളം 1 ഗ്ലാസ് കുടിക്കൂ

3. മയോണൈസും കുപ്പിയിലുള്ള ഡ്രെസിങ്ങുകളും ഒഴിവാക്കുക

ഈ ക്രീമി സോസുകൾ സലാഡുകളുടെയും സാൻഡ്‌വിച്ചുകളുടെയും രുചി വർധിപ്പിക്കുമെങ്കിലും, അവയിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ, മോശം കൊഴുപ്പുകൾ, അമിതമായ സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. പകരം, ഒലിവ് ഓയിൽ, നാരങ്ങാനീര്, അവക്കാഡോ ഡിപ്‌സ് എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ ഡ്രെസിങ്ങുകൾ ഉണ്ടാക്കാൻ ഡോ.വാത്സ്യ നിർദേശിച്ചു.

"ഈ ബദലുകൾ നിങ്ങളുടെ ഹൃദയത്തെ ഭാരപ്പെടുത്തുന്നതിനുപകരം പിന്തുണയ്ക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്നു. ഇതുപോലുള്ള ചെറിയ മാറ്റങ്ങൾ രുചി നിലനിർത്തുക മാത്രമല്ല, നിങ്ങളുടെ ഭക്ഷണത്തെ ശരിക്കും ഹൃദയ സൗഹൃദപരമാക്കുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര വെള്ളം കുടിക്കണം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: