/indian-express-malayalam/media/media_files/2025/08/07/weight-loss-2025-08-07-15-08-26.jpg)
Source: Freepik
/indian-express-malayalam/media/media_files/2025/07/14/weight-loss-2025-07-14-14-28-25.jpg)
ഭാരം കുറയ്ക്കാൻ തീവ്രമായി ശ്രമിച്ചിട്ടും ഫലം കാണുന്നില്ലേ? പലപ്പോഴും ഇതിനുള്ള കാരണം, 'ആരോഗ്യകരം' എന്ന് നാം കരുതുന്ന ചില ഭക്ഷണശീലങ്ങളിലെ ചെറിയ പിഴവുകളാകാം. ഈ ചെറിയ അബദ്ധങ്ങൾ നമ്മുടെ മെറ്റബോളിസത്തെ താളംതെറ്റിക്കുകയും കൊഴുപ്പ് കത്തുന്ന പ്രക്രിയയെ മെല്ലെയാക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/07/16/weight-loss-2025-07-16-14-40-17.jpg)
ന്യൂട്രിഷനിസ്റ്റ് ലവ്നീത് ബത്ര തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇത്തരം മൂന്ന് പ്രധാന പോഷകാഹാര പിഴവുകൾ എടുത്തുകാണിച്ചിട്ടുണ്ട്. അറിയാതെ മെറ്റബോളിസത്തെ തകർക്കുന്ന 3 നിശബ്ദ പോഷകാഹാര പിഴവുകളാണ് ശരീര ഭാരം കുറയാത്തതിനു കാരണമെന്ന് അവർ പറയുന്നു.
/indian-express-malayalam/media/media_files/2025/07/17/weight-loss-2025-07-17-11-16-44.jpg)
പ്രോട്ടീൻ കുറഞ്ഞ പ്രഭാതഭക്ഷണം അല്ലെങ്കിൽ ഉപവാസം
രാവിലെയുള്ള ഭക്ഷണം പ്രോട്ടീൻ കുറഞ്ഞതായിരിക്കുകയോ, അല്ലെങ്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കി ഉപവസിക്കുകയോ ചെയ്യുന്നതാണ് ഒന്നാമത്തെ തെറ്റ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ നില സ്ഥിരപ്പെടുത്താനും, പകൽ സമയത്തെ അമിതമായ ഭക്ഷണ ആസക്തി കുറയ്ക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്താനും ആദ്യ ഭക്ഷണത്തിൽ കുറഞ്ഞത് 20 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തണം. പ്രോട്ടീൻ കുറവാണെങ്കിൽ കൂടുതൽ വിശപ്പ്, ദുർബലമായ മെറ്റബോളിസം, കൊഴുപ്പ് കത്തുന്നതിലെ മന്ദത എന്നിവയ്ക്ക് കാരണമാകും.
/indian-express-malayalam/media/media_files/2025/07/17/weight-loss-2025-07-17-13-25-33.jpg)
അത്താഴം വൈകുന്നത്
രാത്രി വൈകി ആഹാരം കഴിക്കുന്നതാണ് രണ്ടാമത്തെ തെറ്റ്. ഉറങ്ങുന്നതിന് മുമ്പ് ആഹാരം ദഹിക്കാൻ ശരീരത്തിന് ധാരാളം സമയം ലഭിക്കണം. ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ഏകദേശം രാത്രി 7 മണിയോടെ അത്താഴം പൂർത്തിയാക്കുന്നത് ഉചിതമാണ്.
/indian-express-malayalam/media/media_files/TCPsXHRUiuIRECDbZLI0.jpg)
'ആരോഗ്യകരമായ' ലഘുഭക്ഷണങ്ങളിലെ അധിക കാലറി
'ആരോഗ്യകരമായ' ലഘുഭക്ഷണങ്ങൾ അളവിൽ കൂടുതൽ കഴിക്കുന്നതാണ് മൂന്നാമത്തെ പ്രശ്നം. മഖാന, വറുത്ത അണ്ടിപ്പരിപ്പുകൾ തുടങ്ങിയവ ദോഷരഹിതമാണെന്ന് തോന്നാമെങ്കിലും, അളവിൽ കൂടുതലായാൽ ഇവ ഒരു ദിവസത്തെ കാലറി അളവിൽ വലിയ വ്യത്യാസം വരുത്തും. എല്ലാ ലഘുഭക്ഷണങ്ങളുടെയും അളവും ദിവസേനയുള്ള ആകെ കാലറി അളവും ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
/indian-express-malayalam/media/media_files/2025/07/22/weight-loss-2025-07-22-12-28-45.jpg)
"ശരീര ഭാരം കൂടുന്നത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ഈ ചെറിയ, ദൈനംദിന പിഴവുകൾ കാരണം അത് നിലച്ചുപോകുന്നു. ഇവ തിരുത്തിയാൽ, നിങ്ങളുടെ മെറ്റബോളിസം വീണ്ടും നിങ്ങൾക്കായി പ്രവർത്തിച്ചുതുടങ്ങും," ലവ്നീത് ബത്ര പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us