scorecardresearch

മരുന്നുകളില്ലാതെ 15 മിനിറ്റിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാം; ഭക്ഷണശേഷം ഇത് ചെയ്യൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പലരും സങ്കീർണ്ണമായ ഡയറ്റുകൾക്കും വിലകൂടിയ മരുന്നുകൾക്കും പിന്നാലെ പോകുമ്പോൾ, ഒരു പ്രമുഖ ഡോക്ടർ പറയുന്നത് അതിലൊന്നിന്റെയും ആവശ്യമില്ല എന്നാണ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പലരും സങ്കീർണ്ണമായ ഡയറ്റുകൾക്കും വിലകൂടിയ മരുന്നുകൾക്കും പിന്നാലെ പോകുമ്പോൾ, ഒരു പ്രമുഖ ഡോക്ടർ പറയുന്നത് അതിലൊന്നിന്റെയും ആവശ്യമില്ല എന്നാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Blood Sugar

Source: Freepik

പ്രമേഹം എന്നത് ഇതൊരു പുതിയ രോഗമല്ല, മറിച്ച് നമ്മുടെ ജീവിതശൈലിയെ തന്നെ കാർന്നെടുക്കുന്ന ഒരു വലിയ വെല്ലുവിളിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പലരും സങ്കീർണ്ണമായ ഡയറ്റുകൾക്കും വിലകൂടിയ മരുന്നുകൾക്കും പിന്നാലെ പോകുമ്പോൾ, ഒരു പ്രമുഖ ഡോക്ടർ പറയുന്നത് അതിലൊന്നിന്റെയും ആവശ്യമില്ല എന്നാണ്.

Advertisment

ഭക്ഷണത്തിന് ശേഷം വെറും 15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കാനും മെറ്റബോളിക് ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുമെന്ന് പ്രമുഖ ഡയബറ്റോളജിസ്റ്റും സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനുമായ ഡോ. ബ്രിജ്‌മോഹൻ അറോറ അഭിപ്രായപ്പെട്ടു. ചെലവില്ലാത്തതും സുരക്ഷിതവും, എന്നാൽ ഫലപ്രാപ്തിയിൽ മരുന്നുകളേക്കാൾ മികച്ചതുമായ ഈ ചെറിയ ശീലം മതി പ്രമേഹത്തെ വരുതിയിലാക്കാനെന്ന് അദ്ദേഹം പറയുന്നു.

Also Read: ഉണർന്ന ഉടൻ മക്കളെ കാണും, ഒരു കപ്പ് കാപ്പി നിർബന്ധം: സണ്ണി ലിയോണിന്റെ പ്രഭാത രഹസ്യം

നടത്തം എങ്ങനെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു?

24 വർഷത്തിലേറെയായി പ്രമേഹ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ബ്രിജ്‌മോഹൻ അറോറ, തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് നടത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്. വളരെ ചെറിയൊരു നടത്തം പോലും തന്റെ ഗ്ലൂക്കോസ് നിലയിൽ ഉണ്ടാക്കിയ മാറ്റം അദ്ദേഹം വിശദീകരിച്ചു.

Advertisment

"എന്റെ കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ (CGM) നൽകിയ റിപ്പോർട്ട് 107 mg/dL. യാതൊരുവിധ സപ്ലിമെന്റുകളോ പ്രത്യേക ഡയറ്റോ ഇല്ലാതെ,  വെറും 15 മിനിറ്റ് നടത്തത്തിനുശേഷം 96 mg/dL-ലേക്ക് ഗ്ലൂക്കോസ് നില കുറഞ്ഞു. വെയിലത്ത് ഞാൻ മാർക്കറ്റിൽ പോയപ്പോഴുള്ള ഒരു സാധാരണ നടത്തം മാത്രമായിരുന്നു അത്," ഡോക്ടർ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏത് കാര്യങ്ങളാണ് യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതെന്ന് ഒരു സിജിഎം ഉപയോഗിക്കുമ്പോൾ നമുക്ക് തത്സമയം കാണാൻ സാധിക്കും. "മരുന്നുകളോ സങ്കീർണ്ണമായ ഡയറ്റുകളോ സൂപ്പർഫുഡുകളോ അല്ല പ്രധാനം. ചലനമാണ് പ്രധാനം," ഡോ. ബ്രിജ്‌മോഹൻ പറഞ്ഞു. 

Also Read: രാവിലെ ഈ ഇല 10 എണ്ണം ചവയ്ക്കൂ, പ്രമേഹം പടി കടക്കും

ശാസ്ത്രീയമായ കാരണം

നടപ്പ് ഇത്രയധികം ഫലപ്രദമാകുന്നത് എന്തുകൊണ്ടാണ് എന്നതിന് പിന്നിലെ ശാസ്ത്രം വളരെ ലളിതമാണ്. ഡോക്ടർ പറയുന്നതനുസരിച്ച്: "നമ്മുടെ പേശികൾ ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന സിങ്കുകൾ പോലെ പ്രവർത്തിക്കുന്നു. നാം നടക്കാൻ തുടങ്ങുന്ന നിമിഷം, അവ രക്തത്തിൽ നിന്ന് പഞ്ചസാര വലിച്ചെടുക്കാൻ തുടങ്ങും."

ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ മരുന്ന്

പ്രമേഹം, പ്രീ-ഡയബറ്റിസ്, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്കുള്ള ഏറ്റവും ശക്തമായ മെറ്റബോളിക് മരുന്നുകളിൽ ഒന്നാണ് നടത്തം. ഇത് ചെലവ് കുറഞ്ഞതും, സുരക്ഷിതവും, ഫലപ്രദവുമാണ്, മാത്രമല്ല ഇതിന്റെ പ്രാധാന്യം പലപ്പോഴും കുറച്ചു കാണുന്ന ഒന്നാണ്. നിങ്ങളുടെ ഗ്ലൂക്കോസ് ഗ്രാഫ് എപ്പോഴും ഉയർന്നു നിൽക്കുകയാണെങ്കിൽ, HbA1c (മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ്) കൂടുകയാണെങ്കിൽ, അല്ലെങ്കിൽ വയറിലെ കൊഴുപ്പ് വർധിക്കുകയാണെങ്കിൽ, ദൈനംദിന നടത്തം ജീവിതത്തിന്റെ ഭാഗമാക്കാൻ ഡോക്ടർ ഉപദേശിച്ചു.

Also Read: മുട്ടയെ പേടി വേണ്ട, കൊളസ്‌ട്രോൾ ഉള്ളവർക്കും കഴിക്കാം; എങ്ങനെ?

സ്ഥിരതയാണ് പ്രധാനം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും, ശരീരത്തിൽ കൊഴുപ്പടിയുന്നതും ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും നടന്നുതുടങ്ങണമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. തീവ്രമായ വ്യായാമങ്ങളേക്കാൾ പ്രധാനം, എല്ലാ ദിവസവുമുള്ള സ്ഥിരതയാർന്ന ചെറിയ ചലനങ്ങളാണ്. ഇനി മുതൽ ഭക്ഷണശേഷം മരുന്നുകളോ മറ്റ് 'ഫാൻസി' പരിഹാരങ്ങളോ തേടുന്നതിന് പകരം, വെറും 15 മിനിറ്റ് നടക്കാൻ സമയം കണ്ടെത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ജിമ്മില്ല, കഠിന ഡയറ്റില്ല, വീട്ടിലിരുന്ന് യുവതി കുറച്ചത് 22 കിലോ; ചെയ്തത് വെറും 4 കാര്യങ്ങൾ

Diabetes Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: