ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീ രോഗമാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. അസുഖത്തെ തെല്ലും പരിഗണിക്കാതിരുന്നാൽ ചിലപ്പോൾ ജീവന്‍ പോലും നഷ്ടമാവുന്ന തരത്തില്‍ ഗുരുതരമാകാം കാര്യങ്ങൾ. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ ബ്ലഡ് പ്രഷർ നയിക്കാറുണ്ട്.
ചിട്ടയായ ജീവിത ശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷർ നിയന്ത്രണത്തിലാക്കാൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന 11 ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ഫിസിക്കൽ ട്രെയിനറായ ഗുഞ്ചൻ.
- ചെറുനാരങ്ങ & ഓറഞ്ച്
- മത്തങ്ങ വിത്തുകൾ
- ചിയ സീഡ്സ്
- സ്ട്രോബെറി, ബ്ലൂബെറി പോലുള്ള പഴങ്ങൾ
- പിസ്ത
- തൈര്
- ബീറ്റ്റൂട്ട്
- ബ്രൊക്കോളി
- ചീര
- കാരറ്റ്
- തക്കാളി
“ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയൊക്കെ ജ്യൂസായി കഴിക്കുന്നതും നല്ലതാണ്,” ഗുഞ്ചൻ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം