scorecardresearch
Latest News

ദിവസവും 10,000 ചുവട് നടന്നാൽ ശരീരഭാരം കുറയുമോ?; വിദഗ്ധർ പറയുന്നു

ഒരാൾ എരിച്ചു കളയുന്ന കലോറിയുടെ അളവ് അയാളുടെ പ്രായം, ഭാരം, നടക്കുന്ന ദൂരം എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്

ദിവസവും 10,000 ചുവട് നടന്നാൽ ശരീരഭാരം കുറയുമോ?; വിദഗ്ധർ പറയുന്നു

ദിനം പ്രതി 10,000 ചുവടുകൾ നടക്കുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമായി വർഷങ്ങളായി കരുതപ്പെടുന്നു. ഇപ്പോഴിറങ്ങുന്ന ഒട്ടുമിക്ക സ്മാർട്ട് വാച്ചുകളിലും സ്മാർട്ട് ഫോണുകളിലുമൊക്കെ ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനങ്ങളും ആപ്പുകളും സുലഭമാണ്. ഏറെയാളുകൾ ഇത്തരത്തിൽ ഫിറ്റ്നസ് ട്രാക്കറുകളുടെ സേവനം ഉപയോഗിക്കുന്നുമുണ്ട്. ഒട്ടുമിക്ക ഫിറ്റ്നസ് ട്രാക്കറുകളിലും 10,000 ചുവടുകൾ തന്നെയാണ് ആരോഗ്യകരമായ ജീവിതത്തിനായി പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ഇതൊക്കെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളെ തടയാൻ സഹായിക്കുമോ? ഈ മേഖലയിൽ പുതുതായി നടന്ന പഠനം ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ്, ഒപ്പം പൊണ്ണത്തടി പോലുള്ള അവസ്ഥകൾ മറികടക്കുവാൻ ഒരാൾ ദിനംപ്രതി എത്ര ചുവടുകൾ നടക്കണം എന്നും നിർദ്ദേശിക്കുന്നു.

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഒരാൾ സാധാരണമായി പ്രതിദിനം 8,600 ചുവടുകൾ നടക്കുന്നത് ശരീരഭാരം കൂടുന്നത് തടയാൻ സഹായിക്കുന്നു. എന്നാൽ അമിതഭാരമുള്ള ഒരാൾ, അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുവാൻ വേണ്ടി പ്രതിദിനം 11,000 ചുവടുകൾ നടക്കേണ്ടി വരുന്നു. 6,000-ത്തിലധികം ആളുകളെ നാല് വർഷത്തോളം നിരീക്ഷിച്ച് തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇങ്ങനെ നടക്കുന്നത് വഴി വിഷാദം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ വരാനുള്ള സാധ്യത കുറയുമെന്നും കണ്ടെത്തി.

നിങ്ങൾ നടക്കുന്ന ചുവടുകളുടെ തീവ്രതയും എണ്ണവും പ്രമേഹം, ഉദരരോഗങ്ങൾ, കൂർക്കം വലി മുതലായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ” ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ എന്നിവയ്‌ക്ക് പോലും കാരണമാകുന്ന ഒന്നാണ് പൊണ്ണത്തടി. നിങ്ങൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഊർജമായി പരിവർത്തനം ചെയ്ത് ശരീരം ഉപയോഗിക്കുന്നു. അമിതമായ കലോറി കൊഴുപ്പായി മാറും. ചെറുപ്പക്കാർക്ക് 1,600 കലോറിയും ചെറിയ കുട്ടികൾക്ക് വളർച്ചയ്ക്ക് 2,000 കലോറിയും ആവശ്യമാണ്, ” മാഹിമിലെ എസ്എൽ റഹേജ ഹോസ്പിറ്റലിലെ സീനിയർ ഡയബറ്റോളജിസ്റ്റും ഡയബറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ (സയന്റിഫിക് വിഭാഗം) സെക്രട്ടറിയുമായ ഡോ. അനിൽ ഭോരാസ്കർ പറഞ്ഞു.

ഘട്ടങ്ങളുടെ തീവ്രത ക്രമീകരിക്കുമ്പോഴും പ്രമേഹം, GERD, സ്ലീപ് അപ്നിയ എന്നിവയ്ക്ക് രോഗസാധ്യതയുമായി സ്റ്റെപ്പ് കൗണ്ടുകളുടെ ബന്ധം നിലനിൽക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ഹൃദ്രോഗങ്ങൾ, പ്രമേഹം, ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്ന ഒരു പ്രധാന അപകട ഘടകമാണ് (മറ്റെല്ലാ അപകടസാധ്യത ഘടകങ്ങൾക്കും ഇടയിൽ) പൊണ്ണത്തടി,” മാഹിമിലെ എസ്എൽ റഹേജ ഹോസ്പിറ്റലിലെ സീനിയർ ഡയബറ്റോളജിസ്റ്റും ഡയബറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ (സയന്റിഫിക് വിഭാഗം) സെക്രട്ടറിയുമായ ഡോ. അനിൽ ഭോരാസ്കർ പറഞ്ഞു. . “നിങ്ങൾ കഴിക്കുന്നതെന്തും ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുകയും ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു.”

ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റായ ഡോ. ഗൗരവ് ജെയിൻ ഈ പഠനത്തെ അനുകൂലിക്കുകയും ഒരാൾ എരിച്ചുകളയുന്ന കലോറികളുടെ എണ്ണം ഒരാളുടെ പ്രായം, ഭാരം, തീവ്രത, ദൂരം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. “നിങ്ങൾ ചലിക്കുമ്പോഴെല്ലാം കലോറി കുറയുന്നു. ശരീരഭാരം കുറയ്ക്കുവാൻ, കഴിക്കുന്ന കലോറി പലതരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് എരിച്ചു കളയേണ്ടതായുണ്ട്. ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം, ഓസ്റ്റിയോപൊറോസിസ്, ചില അർബുദങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും സമ്മർദ്ദം ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നതിലൂടെ കഴിയും. നിഷ്ക്രിയമായ ജീവിതശൈലികൾക്ക് വിപരീത ഫലമാണുള്ളത്, ” ഡോ ജെയിൻ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

അതേസമയം, എല്ലാ ദിവസവും 10,000 ചുവടുകൾ ലക്ഷ്യം വയ്ക്കാനാണ് ഡോക്ടർ ജെയിൻ ശുപാർശ ചെയ്യുന്നത്. “നിങ്ങൾ ഒരു ദിവസം എത്ര ചുവടുകൾ നടക്കും എന്നതിന് ഒരു അടിസ്ഥാനരേഖ സജ്ജീകരിക്കുക, തുടർന്ന് നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നത് വരെ ഓരോ ആഴ്ചയും 1,000 വീതം ചുവടുകളുടെ എണ്ണം വർദ്ധിപ്പിക്കുക. നിങ്ങൾ പ്രതിദിനം 10,000 ചുവടുകൾ എത്തിക്കഴിഞ്ഞാൽ അത് വീണ്ടും ഉയർത്തുക. ഏതാനും ആഴ്ചകൾക്കുശേഷം നിങ്ങൾക്ക് സ്വാഭാവികമായും വേഗത വർദ്ധിപ്പിക്കാൻ കഴിയണം. 2013 ഫെബ്രുവരിയിൽ ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, തുടർച്ചയായ മിതമായ വ്യായാമത്തേക്കാൾ മികച്ച രീതിയിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്‌പർട്ടുകൾ (ഇന്റർവെൽ വാക്കിംഗ്) സഹായിക്കുമെന്ന് കണ്ടെത്തി, ” ഡോ ജെയിൻ അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 10000 steps every day health benefits of walking