പ്രമേഹമുണ്ടെങ്കിൽ, അത് നിയന്ത്രണത്തിലാക്കുക എന്നതായിരിക്കണം പ്രാഥമിക ലക്ഷ്യം. എല്ലാവർക്കും അനുയോജ്യമായ ഒരു ഡയറ്റ് ഇല്ലെങ്കിലും, മനസ്സിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. രക്തത്തിൽ പഞ്ചസാര കൂടി നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇത് നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന 10 ടിപ്സുകളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി.
- ഭക്ഷണത്തിൽ നാരുകൾ വർധിപ്പിക്കാൻ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക
- എല്ലാ ദിവസവും നിശ്ചിത അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുക
- മൂന്നു നേരവും വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനു പകരം 4-5 നേരം ചെറിയ അളവിൽ കഴിക്കുക
- വെള്ള അരി, മൈദ, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ചോക്ലേറ്റുകൾ, പഞ്ചസാര, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങി ശുദ്ധീകരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.
- ഞാവൽ പഴം, സ്ട്രോബെറി, മാതളനാരങ്ങ, പേരക്ക തുടങ്ങിയ പഞ്ചസാര കുറഞ്ഞ പഴങ്ങൾ കഴിക്കുക
- എല്ലാ ദിവസവും മുളപ്പിച്ച ( മുളപ്പിച്ച പയർ, കടല തുടങ്ങിയവ) ഭക്ഷണങ്ങൾ കഴിക്കുക
- പ്രതിദിന കലോറിയുടെ 5-7 ശതമാനത്തിൽ കൂടുതൽ പൂരിത കൊഴുപ്പിൽ നിന്ന് (വെളിച്ചെണ്ണ അല്ലെങ്കിൽ പശു നെയ്യ്) നേടരുത്, ട്രാൻസ് ഫാറ്റ് പൂർണ്ണമായും ഒഴിവാക്കുക. ഒലിവ് ഓയിൽ, കടുകെണ്ണ, ടിൽ ഓയിൽ തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളിലേക്ക് മാറുക.
- വിറ്റാമിൻ എ, സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സിങ്ക്, ക്രോമിയം, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്നു
- കർണീം പോലുള്ള ഔഷധസസ്യങ്ങളും ‘ജംബുകാസവ്’ എന്നറിയപ്പെടുന്ന ഞാവൽ പഴത്തിൽ നിന്നുള്ള സിറപ്പും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും
- ദിവസവും 30-40 മിനിറ്റ് വ്യായാമം ചെയ്യുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹരോഗികൾക്ക് ഒരു ദിവസം തുടങ്ങാനുള്ള ആരോഗ്യകരമായ ടിപ്സുകൾ