scorecardresearch
Latest News

രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടാറുണ്ടോ? ഈ 10 കാരണങ്ങൾ അറിയുക

പലവിധ കാരണങ്ങളാൽ നിരവധി പേർക്ക് ആവശ്യത്തിന് ഉറങ്ങാൻ കഴിയാറില്ല. ശരിയായ ഉറക്കത്തിന്റെ അഭാവം ഒരാളുടെ ശാരീരിക മാനസികാരോഗ്യത്തെ ബാധിക്കാം

sleep, health, ie malayalam

മൊത്തത്തിലുള്ള ശരീര ആരോഗ്യത്തിന് മതിയായ ഉറക്കം വളരെ അത്യാവശ്യമാണ്. ദിവസേനയുള്ള വ്യായാമം, സമീകൃതാഹാരം എന്നിവ പോലെ പ്രധാനമാണ് ഉറക്കവും. മെച്ചപ്പെട്ട മസ്തിഷ്ക പ്രവർത്തനം, മെച്ചപ്പെട്ട മാനസികാരോഗ്യം, മെച്ചപ്പെട്ട ഊർജം, വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കൽ തുടങ്ങി നല്ല ഉറക്കത്തിന് നിരവധി ഗുണങ്ങളുണ്ട്.

എന്നാൽ, പലവിധ കാരണങ്ങളാൽ നിരവധി പേർക്ക് ആവശ്യത്തിന് ഉറങ്ങാൻ കഴിയാറില്ല. ശരിയായ ഉറക്കത്തിന്റെ അഭാവം ഒരാളുടെ ശാരീരിക മാനസികാരോഗ്യത്തെ ബാധിക്കാം. നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാത്തതിന്റെ 10 കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഉറക്ക ഷെഡ്യൂളിന്റെ അഭാവം

ശരിയായ ദിനചര്യ പിന്തുടരുന്നത് ആരോഗ്യകരമായ ജീവിതത്തിനും ആരോഗ്യമുള്ള മനസിനും ശരീരത്തിനും നല്ലതാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക. ഇത് പിന്തുടരുക. ദിവസവും പല സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക ദിനചര്യയെ തടസപ്പെടുത്തും. ഇത് രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നത് ബുദ്ധിമുട്ടുണ്ടാക്കും.

  1. മുറിയിൽ അമിതമായ വെളിച്ചം

അമിതമായ വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിനു മുൻപായി ലൈറ്റുകളെല്ലാം ഓഫാക്കി മുറിയിൽ വെളിച്ചം കുറവാണെന്ന് ഉറപ്പു വരുത്തുക. ഫോണിന്റെയോ അല്ലെങ്കിൽ മറ്റു ഉപകരണങ്ങളുടെയോ ഉപയോഗം പരിമിതപ്പെടുത്തുക. ഇവയുടെ ഉപയോഗം ഉറക്കം വരുന്നത് തടസപ്പെടുത്തുകയും ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

  1. ഉറങ്ങുന്നതിനു മുൻപായി വ്യായാമം ചെയ്യുക

വൈകുന്നേരങ്ങളിലെ വ്യായാമം ഉറക്കത്തെ ബാധിക്കും. അതിനാൽ എപ്പോഴും രാവിലെ വ്യായാമം ചെയ്യാൻ ശ്രമിക്കുക.

  1. പതിവായി വ്യായാമം ചെയ്യാതിരിക്കുക

വ്യായാമവും ഉറക്കവും പരസ്പര പൂരകമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്തും. എല്ലാ ദിവസവും വ്യായാമം ചെയ്യാൻ ശ്രമിക്കുക. എന്നാൽ, ഉറങ്ങുന്നതിനു തൊട്ടു മുൻപായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.

  1. ശരിയായി ഭക്ഷണം കഴിക്കുന്നില്ല

നിങ്ങളുടെ ഭക്ഷണക്രമം ഉറക്കത്തെ ബാധിക്കും. എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ വർധിപ്പിക്കും. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും, കാലക്രമേണ അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കും.

  1. കിടപ്പു മുറിയിലിരുന്ന് ജോലി ചെയ്യുക

കോവിഡിനെ തുടർന്ന് പലരും വർക്ക് ഫ്രം ഹോമിലാണ്. പലരും തങ്ങളുടെ കിടപ്പുമുറി തന്നെ ഓഫിസാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുറിയെ ഉറക്കവുമായി ബന്ധപ്പെടുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. കിടപ്പുമുറിയിലിരുന്ന് പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

  1. എന്തെങ്കിലും ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാം

സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകൾ മറ്റൊരു കാരണമാണ്. ഇവയ്ക്ക് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.

  1. ഉറങ്ങുന്നതിനു മുൻപായി കഫീന്റെ ഉപയോഗം

രാവിലെ പല തവണ കാപ്പി കുടിച്ചാലും, അമിതമായ കഫീൻ രാത്രി മുഴുവൻ നിങ്ങളെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും. കഫീന്റെ പകുതിയും ശരീരത്തിൽ നിന്ന് പുറത്തുപോകാൻ ആറ് മണിക്കൂർ വരെ എടുത്തേക്കാം. അതിനാൽ, വൈകുന്നേരങ്ങളിൽ കഫീന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

  1. മോശം മാനസികാരോഗ്യം

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന വിഷാദം പലപ്പോഴും ഉറക്കത്തെ തടസപ്പെടുത്തുന്നു. വിഷാദരോഗികൾക്ക് പതിവിലും കൂടുതൽ ഉറങ്ങാൻ കഴിയുമെങ്കിലും, അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം ഇപ്പോഴും മോശമാണ്. അതുപോലെ, സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസപ്പെടുത്തിയേക്കാം.

  1. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നില്ല

രാത്രിയിലെ വിശപ്പും ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിനു തൊട്ടു മുൻപായി ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലിന് ഇടയാക്കിയേക്കാം. അതുപോലെ മദ്യപാനം ഇടയ്ക്കിടെ ടോയ്‌ലറ്റിലേക്ക് പോകാൻ കാരണമാകും. ഇത് ഉറക്കത്തെ ബാധിക്കും. അർധരാത്രിയിൽ ലഘുഭക്ഷണം കഴിക്കാനുള്ള പ്രലോഭനം തടയാൻ കൃത്യസമയത്ത് അത്താഴം കഴിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 10 reasons why youre finding it hard to fall asleep