scorecardresearch
Latest News

വെളുത്തുള്ളി വറുത്ത് ഉപയോഗിക്കരുത്; കാരണമിതാണ്

വെളുത്തുള്ളി വെറും വയറ്റിൽ ഭക്ഷിച്ചാൽ മാത്രമേ അതിന്റെ യഥാർത്ഥഗുണം ലഭിക്കുകയുള്ളൂവെന്ന് വിദഗ്ധർ

വെളുത്തുള്ളി വറുത്ത് ഉപയോഗിക്കരുത്; കാരണമിതാണ്

ഇന്ത്യൻ അടുക്കളകളിൽ തനതായ രുചിഭേദങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കുന്ന ചേരുവയാണ് വെളുത്തുള്ളി. രുചിയിൽ മാത്രമല്ല ആരോഗ്യത്തിന്റെയും കലവറയായ വെളുത്തുള്ളി ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിരവധി അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു. ശരീരത്തിലെ വീക്കങ്ങൾക്കും വൈറൽ രോഗങ്ങൾക്കും ഉത്തമമായൊരു പ്രതിവിധിയാണ് വെളുത്തുള്ളി നൽകുന്നത്. നിരവധി ആരോഗ്യഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ടെന്ന് ഡോ. മൂമാൽ ആസിഫ് പറയുന്നു.

അല്ലീസിൻ എന്ന പദാർഥമാണ് വെളുത്തുള്ളിയെ മരുന്നിന് സമമാക്കുന്നതെന്ന് ഡയറ്റീഷ്യനായ ഡോ. ഗരീമ ഗോയൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ക്യാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നീ മാരകമായ രോഗങ്ങളിൽ നിന്നും പ്രതിരോധം നൽകുകയും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വെളുത്തുള്ളി ഒരു അത്ഭുത ഭക്ഷണമാണെന്നും അവ ശരീരത്തിലെ പ്രതിരോധ ശേഷി നിലനിർത്തുന്നത് വഴി പലവിധ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്നും നൂട്രീഷ്യനിസ്റ്റ് ലോവ്‌നീത് ബാത്ര പറയുന്നു. മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ അല്ലിസിന്റെ സാന്നിദ്ധ്യം കൊണ്ടാണ് സംഭവിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് വെളുത്തുള്ളി ഫംഗൽ ഇൻഫെക്ഷനുകളിൽ നിന്ന് സംരക്ഷണം നൽകുകയും വളരെ മികച്ചൊരു അണുനാശിനിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവ കോഗ്നിടീവ് രോഗങ്ങളായ ഡിമെൻഷ്യ, അൽഷിമേഴ്സ് പോലുള്ള രോഗങ്ങളിൽ നിന്നും പ്രതിരോധം നൽകുകയും ചെയ്യുന്നു.

എന്നാൽ, ഇത്രയധികം ഗുണമേന്മയുള്ള വെളുത്തുള്ളിയെ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വെളുത്തുള്ളി രണ്ടു മിനുട്ട് പോലും വറുത്ത് ഉപയോഗിക്കുന്നത് അതിലെ ഗുണങ്ങളെല്ലാം നശിപ്പിച്ചു കളയുമെന്നതിനാൽ അവ ശരിക്കും വെറും വയറ്റിൽ ഭക്ഷിക്കേണ്ടതാനെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുവഴി വെളുത്തുള്ളിയുടെ യഥാർത്ഥഗുണങ്ങളെല്ലാം ലഭിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.

വെളുത്തുള്ളിയിലെ അല്ലിസിൻ ചൂടേറ്റാൽ മറ്റ് ജലവുമായി ലയിക്കുന്ന വിറ്റാമിൻ ബി, സി യോടൊപ്പം തന്നെ നഷ്ടമാവുമെന്നതാണ് കാരണം. അതിനാൽ, വെളുത്തുള്ളിയുടെ ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് പാകം ചെയ്യാനായി അവയെ പൊടിക്കുകയോ ചതയ്ക്കുകയോ ചെയ്ത് പത്തു മിനിറ്റ് കഴിഞ്ഞ് മാത്രമേ തീ ഉപയോഗിച്ച് പാകം ചെയ്യാവൂ എന്നതാണ് ഡോ.ആസിഫ് അഭിപ്രായപ്പെടുന്നത്. ഇതുവഴി പരമാവധി അല്ലിസിൻ ഉണ്ടാവുകയും അത് പാകം ചെയ്യുന്ന സമയം അവയുടെ സത്ത് നഷ്ടപ്പെടാതെ തന്നെ ലഭിക്കുകയും ചെയ്യുന്നു. ആ പത്തു മിനുട്ടുകളിൽ അല്ലിസിൻ അളവ് നിലനിൽക്കുകയും അവ പിന്നീട് ഭക്ഷിക്കുമ്പോൾ എല്ലാ വിധ ഗുണങ്ങളും നൽകുമെന്നും ഡോ.ഗോയൽ കൂട്ടിച്ചേർത്തു.

അതിനാൽ അടുത്ത തവണ വെളുത്തുള്ളി കൊണ്ടൊരു വിഭവം തയ്യാറാക്കുമ്പോൾ ഈ നുറുങ്ങു വിദ്യ പ്രയോഗിച്ചുകൊണ്ട് വിഭവങ്ങൾ രുചികരവും ആരോഗ്യകരവുമാക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 10 minute garlic rule health benefits cooking tips